Connect with us

കേരളം

സംസ്ഥാനത്ത് പുതിയ ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു; ഫോട്ടോ സ്റ്റുഡിയോകൾ തുറക്കാം

Published

on

17 3

സംസ്ഥാനത്ത് പുതിയ ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു. ഫോട്ടോ സ്റ്റുഡിയോകൾ തുറക്കാനാണ് അനുമതി നൽകിയത്. നീറ്റ് അടക്കമുള്ള പരീക്ഷകള്‍ അടുത്തുവരുന്ന സാഹചര്യത്തിലാണ് ഫോട്ടോ എടുക്കാനായി സ്റ്റുഡിയോകൾ തുറന്നു നൽകിയത്. കൂടാതെ വിത്ത്, വളക്കടകൾ അവശ്യസർവീസുകളായി പ്രഖ്യാപിച്ചു.

അതിനിടെ സംസ്ഥാനത്ത് കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാവുന്നത് ആശങ്ക സൃഷ്ടിക്കുകയാണ്. കൊവിഡ് വ്യാപനം വില‌യിരുത്താൻ കേന്ദ്ര സംഘം വീണ്ടുമെത്തുന്നു. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന പ്രതിദിന കേസുകളിൽ 50 ശതമാനത്തിൽ അധികവും കേരളത്തിലാണ്. പകര്‍ച്ചവ്യാധി വിദ്ഗധര്‍ ഉള്‍പ്പടെയുള്ളവർ അടങ്ങുന്ന സംഘമാകും കേരളത്തിലെത്തുക. കേന്ദ്ര ആഭ്യന്തരമന്ത്രാലയ പ്രതിനിധികള്‍ കേരളത്തിലെയും മഹാരാഷ്ട്രയിലേയും ചീഫ് സെക്രട്ടറിമാരെ കാണാനും തീരുമാനിച്ചിട്ടുണ്ട്.

അതേ സമയം സംസ്ഥാനത്തെ മൂന്ന് ദിവസത്തെ പ്രതിസന്ധിക്ക് ശേഷം കൊവിഡ് വാക്സിനേഷൻ ഇന്ന് വീണ്ടും പൂർവ്വ സ്ഥിതിയിലാകും. ഇന്നലെ 9 ലക്ഷത്തിലധികം ഡോസ് എത്തിയിരുന്നു. നാല് ദിവസത്തേക്ക് ആവശ്യമായ വാക്സീനാണ് എത്തിയിരിക്കുന്നത്.

9,72,590 ഡോസ് വാക്‌സീനാണ് ഇന്നലെ സംസ്ഥാനത്തെത്തിയത്. 8,97,870 ഡോസ് കോവിഷീല്‍ഡും 74,720 ഡോസ് കോവാക്‌സിനുമാണ് കേരളത്തിന് ലഭ്യമാക്കിയിട്ടുള്ളത്. ലഭ്യമായ വാക്‌സിന്‍ എത്രയും വേഗം വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെത്തിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,90,02,710 പേർക്ക് വാക്‌സീന്‍ നല്‍കിയെന്നാണ് സർക്കാർ കണക്ക്. അതില്‍ 57,16,248 പേര്‍ക്ക് രണ്ട് ഡോസ് വാക്സീനും കിട്ടി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം8 hours ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം10 hours ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം12 hours ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം14 hours ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

കേരളം1 day ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

കേരളം4 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം5 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം5 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം7 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കേരളം7 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version