ദേശീയം
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിർണയത്തിന് പുതിയ ഫോർമുലയുമായി കേന്ദ്രം സുപ്രീംകോടതിയിൽ
പ്ലസ് ടു പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ പന്ത്രണ്ടാം ക്ലാസ് മൂല്യനിർണയത്തിന് പുതിയ ഫോർമുലയുമായി കേന്ദ്രം സുപ്രീംകോടതിയിൽ.30:30:40 വെയിറ്റേജ് ഫോർമുലയാണ് കേന്ദ്രം സുപ്രീംകോടതിയിൽ നൽകിയിരിക്കുന്നത്.
പത്താംക്ലാസ് മുതലുള്ള മാർക്കുകൾ പരിഗണിക്കാനാണ് തീരുമാനം. പത്ത്, പതിനൊന്ന് ക്ലാസുകളിലെ മാർക്കിന് 30 ശതമാനം വെയിറ്റേജ്. പന്ത്രണ്ടാംക്ലാസിലെ പ്രാക്ടിക്കൽ,ഇന്റേണൽ മാർക്കിന് 40 ശതമാനം വെയിറ്റേജ് എന്ന രീതിയിലാണ് പുതിയ ഫോർമുല.
പത്ത്, പതിനൊന്ന് ക്ലാസുകളിലെ അഞ്ച് വിഷയങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച മൂന്ന് വിഷയങ്ങളാകും 30 ശതമാനം വെയിറ്റേജിനായി പരിഗണിക്കുക. വിദ്യാർത്ഥികൾക്ക് മാർക്കിൽ പരാതിയുണ്ടെങ്കിൽ കൊവിഡ് സാഹചര്യത്തിന് ശേഷം പരീക്ഷ എഴുതാനും സാഹചര്യമുണ്ടാകും.
ഇക്കാര്യം സുപ്രീംകോടതിയും അംഗീകരിക്കാനാണ് സാധ്യത.അറ്റോണി ജനറൽ കെകെ വേണുഗോപാലാണ് സിബിഎസ്ഇ തയ്യാറാക്കിയിരിക്കുന്ന ഫോർമുല കോടതിയിൽ അറിയിച്ചത്. പന്ത്രണ്ടാം ക്ലാസ് ഫലം നിശ്ചയിക്കുന്നത് സംബന്ധിച്ച് രൂപീകരിച്ച 13 അംഗ സമിതിയാണ് തങ്ങളുടെ റിപ്പോര്‍ട്ടിന് അന്തിമ രൂപം നല്‍കിയത്.