ദേശീയം
കൊവിഡ് രോഗലക്ഷണമുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ഇനി പുതിയ മാനദണ്ഡങ്ങൾ
കൊവിഡ് രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പുതുക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. കൊവിഡ് രോഗലക്ഷണമുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ടെസ്റ്റ് റിസൽട്ട് ആവശ്യമില്ലെന്ന് പുതിയ മാർഗനിർദേശത്തിൽ പറയുന്നു.
രോഗ ലക്ഷണങ്ങൾ കാണിക്കുന്നവരെ കൊവിഡ് കെയർ സെന്ററിൽ പ്രവേശിപ്പിക്കണം. ഗുരുതര ലക്ഷണങ്ങൾ ഇല്ലാത്തവരെ ഡെഡിക്കേറ്റഡ് കൊവിഡ് ഹെൽത്ത് സെന്ററിലും ഗുരുതര ലക്ഷണം ഉള്ളവരെ ഡെഡിക്കേറ്റഡ് കൊവിഡ് ഹോസ്പിറ്റലിലും ആവണം പ്രവേശിപ്പക്കേണ്ടതെന്നും കേന്ദ്രസർക്കാരിൻ്റെ മാർഗനിർദേശത്തിൽ പറയുന്നു.
രോഗികള്‍ക്ക് ഏറെ ആശ്വസകരമാകുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയിട്ടുണ്ട്. കൊവിഡെന്ന് സംശയിക്കുന്നവരെ പ്രത്യേകം വാര്‍ഡുകളിലാണ് പാര്‍പ്പിക്കേണ്ടത്.ഒരു രോഗിക്കും സേവനങ്ങള്‍ നിഷേധിക്കപ്പെടരുത്.
ആശുപത്രി സ്ഥിതി ചെയ്യുന്ന നഗരത്തിലോ സ്ഥലത്തോ ആണ് രോഗിയെന്ന് തെളിയിക്കുന്നതിനുള്ള തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാത്തതിന്റെ പേരില്‍ സേവനങ്ങള്‍ നിഷേധിക്കരുത്. ആവശ്യത്തിന് അനുസരിച്ചായിരിക്കണം ആശുപത്രിയില്‍ രോഗികളെ പ്രവേശിപ്പിക്കേണ്ടത്.ആശുപത്രിവാസം ആവശ്യമില്ലാത്തവര്‍ ബെഡ് കൈവശപ്പെടുത്തിയിട്ടില്ല എന്ന് ഉറപ്പാക്കണം. പരിഷ്‌കരിച്ച നയം അനുസരിച്ചായിരിക്കണം ഡിസ്ചാര്‍ജെന്നും കേന്ദ്രം അറിയിച്ചു.