Covid 19
പുതിയ കൊറോണ വൈറസ് 41 രാജ്യങ്ങളിൽ
പുതിയ കൊറോണ വൈറസ് 41 രാജ്യങ്ങളിൽ കണ്ടെത്തിയതിനെ തുടർന്ന് ജാഗ്രതാ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന.
ചൈനയിൽ നിന്നും പടർന്ന് ബ്രിട്ടനിൽ ജനിതകമാറ്റം സംഭവിച്ച വൈറസ് കൂടുതൽ രാജ്യങ്ങളിലെത്തിയതായി ലോകാരോഗ്യ സംഘടന. പുതിയ കൊറോണ വൈറസ് നാൽപ്പത്തിയൊന്ന് രാജ്യങ്ങളിൽ സ്ഥിരീകരിച്ചെന്നാണ് ഡബ്ലു.എച്ച്.ഒയുടെ ഏറ്റവും പുതിയ കണ്ടെത്തൽ.
Also read: കേരളത്തിലും പുതിയ കോവിഡ് വകഭേദം; 6 കേസുകൾ റിപ്പോർട്ട് ചെയ്തു.
പ്രത്യേക മുന്നറിയിപ്പുകളോടു കൂടിയ പ്രസ്താവനയാണ് ലോകാരോഗ്യ സംഘടന നൽകിയിരിക്കുന്നത്.
ജനുവരി അഞ്ചിലെ കണക്കുകളാണ് ലോകാരോഗ്യ സംഘടന പുറത്തുവിട്ടത്. VOC-202012/01 എന്ന പ്രത്യേകം രേഖപ്പെടുത്തിയിരിക്കുന്ന വൈറസ് ആദ്യം ബ്രിട്ടനിലും പിന്നീട് അവിടെനിന്ന് യാത്രചെയ്തവരിലൂടെ നാൽപ്പത് രാജ്യങ്ങളിലുമാണ് എത്തിയത്.
ഇതിനൊപ്പം ദക്ഷിണാഫ്രിക്കയിൽ ജനിതകമാറ്റം സംഭവിച്ച വൈറസിന്റെ വ്യാപനവും നടക്കുന്നതായാണ് റിപ്പോർട്ട്. 70 ശതമാനത്തിലധികം വ്യാപന ശേഷി കൂടതലാണെന്നതിനാൽ അതിവേഗം പടരുന്ന വൈറസിനെതിരെ കൊറോണയുടെ ആദ്യ ഘട്ടത്തിലെടുത്ത അതേ ജാഗ്രത എല്ലാരാജ്യങ്ങളും എടുക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഈ വേരിയന്റിനെ SARS-CoV-2 VUI 202012/01 (Variant Under Investigation, year 2020, month 12, variant 01) എന്നാണ് ഇപ്പോൾ വിളിക്കുന്നത്.
Also read: കേരളത്തിൽ ജനുവരി 15 ഓടെ കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്