Connect with us

കേരളം

പണം നൽകി പരാതിക്കാരിക്കെതിരെ അപകീർത്തി പ്രചാരണം; എൽദോസ് കുന്നപ്പിള്ളിക്കെതിരെ പുതിയ കേസ്

Published

on

എൽദോസ് കുന്നപ്പിള്ളി എംഎൽഎക്കെതിരെ പുതിയ കേസ്. ബലാത്സംഗക്കേസിലെ പരാതിക്കാരിയെ അപകീര്‍ത്തിപ്പെടുന്ന പ്രചാരണം നടത്തിയതിനാണ് തിരുവനന്തപുരം പേട്ട പൊലീസ് കേസെടുത്തത്. നാല് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.

തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് യുവതി പരാതി നല്‍കിയിരുന്നത്. ഇത് പിന്നീട് പേട്ട പൊലീസിന് കൈമാറുകയായിരുന്നു. ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷം തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ എംഎല്‍എ പ്രചാരണം നടത്തിയെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. തന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ നല്‍കി അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിച്ചു.

ഇതിനായി ഒളിവിലിരുന്ന് എല്‍ദോസ് ഒരു ലക്ഷം രൂപ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നും പരാതിയില്‍ ആരോപിക്കുന്നു. പരാതിക്ക് പിന്നാലെ പേട്ട പൊലീസ് പ്രാഥമിക അന്വേഷണം നടത്തി. ഇന്ന് വൈകീട്ടോടെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം3 hours ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

കേരളം1 day ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

കേരളം4 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം5 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം5 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം6 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കേരളം6 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

കേരളം6 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

കേരളം6 days ago

തൃശൂരില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version