Connect with us

കേരളം

കെഎസ്ഇബി സമരത്തില്‍ മന്ത്രിയോ മുന്നണിയോ ഇടപെടില്ല : കൃഷ്ണന്‍കുട്ടി

Published

on

കെഎസ്ഇബിയില്‍ സിപിഎം സംഘടനയില്‍പ്പെട്ട ജീവനക്കാര്‍ നടത്തുന്ന സമരത്തില്‍ ഇടപെടില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. സമരക്കാരുമായി താന്‍ നേരിട്ട് ചര്‍ച്ച ചെയ്യില്ല. അത് കമ്പനിയാണ്. കെഎസ്ഇബി തര്‍ക്കത്തില്‍ സര്‍ക്കാര്‍ ഇടപെടലില്‍ പരിമിതിയുണ്ട്. തര്‍ക്കങ്ങള്‍ ബോര്‍ഡും ചെയര്‍മാനും പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

രാവിലെ കെഎസ്ഇബി ചെയര്‍മാന്‍ ബി അശോക് മന്ത്രിയെ വസതിയിലെത്തി കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. കെഎസ്ഇബി സമരത്തില്‍ മന്ത്രിയോ മുന്നണിയോ ഇടപെടില്ലെന്ന് മന്ത്രി പറഞ്ഞു. കെഎസ്ഇബിയില്‍ മുമ്പും സമരം ഉണ്ടായിട്ടുണ്ട്. എ കെ ബാലനും, പിണറായി വിജയനും വൈദ്യുതി മന്ത്രിമാരായിരുന്നപ്പോള്‍ സമരം ഉണ്ടായിട്ടുണ്ട്.

സമരം ഉണ്ടാകുന്നത് സ്വാഭാവികമാണ്. അത് ജനാധിപത്യപരമാണ്. അത്ര വലിയ കുറ്റമാണെന്ന് താന്‍ കരുതുന്നില്ല. ചെയര്‍മാനെ മാറ്റണമെന്ന് സമരക്കാര്‍ക്ക് പറയാന്‍ അവകാശമില്ലെന്നും മന്ത്രി കൃഷ്ണന്‍കുട്ടി പറഞ്ഞു. ഇപ്പോള്‍ ടാറ്റ, അംബാനി തുടങ്ങിയ കമ്പനികള്‍ ചുരുങ്ങിയ ചെലവില്‍ ഇലക്ട്രിസിറ്റി കൊടുക്കാന്‍ പോകുകയാണ്.

ലുലു അത് വാങ്ങാന്‍ പോകുന്നു. അങ്ങനെ നമ്മള്‍ കൊടുക്കുന്ന സ്ഥലമെല്ലാം സ്വകാര്യ കമ്പനികള്‍ കയ്യടക്കാന്‍ പോകുകയാണ്. ബോര്‍ഡും കമ്പനിയും ജീവനക്കാരും എല്ലാവരും ഒരുമിച്ചു നിന്നാല്‍ മാത്രമേ കെഎസ്ഇബിക്ക് വിജയിക്കാന്‍ സാധിക്കുകയുള്ളൂ. അതാണ് എല്ലാവരോടും അഭ്യര്‍ത്ഥിക്കാനുള്ളത്. ബോര്‍ഡ് സാമ്പത്തികമായി പ്രയാസത്തിലാണ്. സമരം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാനാകില്ലെന്നും, അടിയന്തരമായി പരിഹാരം കാണാനും ചെയര്‍മാനും ബോര്‍ഡിനും മന്ത്രി നിര്‍ദേശം നല്‍കി.

സമരവുമായി ബന്ധപ്പെട്ട് മന്ത്രി കൃഷ്ണന്‍കുട്ടിയുമായി, മുന്‍മന്ത്രിയും സിപിഎം നേതാവുമായ എകെ ബാലന്‍ ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. അതിനിടെ ചെയര്‍മാന്റെ നടപടികള്‍ക്കെതിരെ കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിഷേന്‍ വൈദ്യുതിഭവന് മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

അടിമുടി മാറാനൊരുങ്ങി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍

കേരളം3 hours ago

മാതൃ-ശിശു സംരക്ഷണത്തിന് മിഡ് വൈഫുകളുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് ഉച്ചകോടി

കേരളം8 hours ago

കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത; 10 പേർക്ക് രോഗം സ്ഥിരീകരിച്ചു

കേരളം10 hours ago

യുവ വനിതാഡോക്ടറുടെ 2 വൃക്കകളും തകരാറിൽ; ശസ്ത്രക്രിയ്ക്ക് സഹായം വേണം

കേരളം13 hours ago

ലൈംഗിക വിദ്യാഭ്യാസം ഇനി പാഠ്യപദ്ധതിയിൽ; ആദ്യം ഏഴ്,ഒമ്പത് ക്ലാസുകളിൽ

കേരളം13 hours ago

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

കേരളം14 hours ago

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

കേരളം4 days ago

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

കേരളം4 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം6 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version