Connect with us

ഇലക്ഷൻ 2024

കേരളത്തില്‍ കളം പിടിക്കാൻ ദേശീയ നേതാക്കളുടെ പട; നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും 15ന്

Published

on

rahul modi.jpeg

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ദേശീയ നേതാക്കളുടെ വമ്പൻനിര കേരളത്തിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും 15ന് പ്രചാരണത്തിനെത്തുന്നും. അന്ന് വൈകിട്ട് കോഴിക്കോട് ഭരണഘടനാ സംരക്ഷണ റാലിയിൽ പങ്കെടുത്തുകൊണ്ടാണ് രാഹുൽ പ്രചാരണത്തിന് തുടക്കമിടുന്നത്. ആറ്റിങ്ങൽ, ആലത്തൂർ, തൃശൂർ മണ്ഡലങ്ങളിലെ പ്രചാരണത്തിനാണ് നരേന്ദ്ര മോദി എത്തുന്നത്. പിന്നാലെ മറ്റ് നേതാക്കളും കേരളത്തിലെത്തും.

കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ 16ന് തിരുവനന്തപുത്ത് ശശി തരൂരിന്റെ പ്രചാരണത്തിനായി എത്തും. അന്ന് ഉച്ചയ്ക്ക് ശേഷം കണ്ണൂരിലും അദ്ദേഹം പ്രചാരണത്തിനിറങ്ങും. 18ന് കനയ്യ കുമാറും സംസ്ഥാനത്തെത്തും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, സച്ചിൻ പൈലറ്റ് എന്നിവരും പിന്നാലെയെത്തും.

എൻഡിഎയ്‌ക്കായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, പ്രമോദ് സാവന്ത്, അനുരാഗ് ഠാക്കൂർ എന്നിവർ കോഴിക്കോട്ടും പുരുഷോത്തം രൂപാല, ശിവരാജ് സിങ് ചൗഹാൻ എന്നിവർ ആലപ്പുഴയിലും, മീനാക്ഷി ലേഖി വയനാട്, ഇടുക്കി, എറണാകുളം എന്നിവിടങ്ങളിലും തമിഴ്‌നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട മണ്ഡലങ്ങളിലും പ്രസംഗിക്കും. ബിജെപി അധ്യക്ഷൻ ജെ പി നഡ്ഡ, അമിത് ഷാ, രാജ്‌നാഥ് സിംഗ് എന്നിവരും എത്തുന്നുണ്ട്.

എൽഡിഎഫിനായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി 16 മുതൽ 21 വരെ കേരളത്തിൽ പ്രചാരണം നടത്തും. കാസർഗോഡ്, കണ്ണൂർ, വടകര, കോഴിക്കോട്, പാലക്കാട്, ആലത്തൂർ, ചാലക്കുടി, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, ആറ്റിങ്ങൽ, തിരുവനന്തപുരം എന്നിവിടങ്ങളിലെ പൊതുസമ്മേളനങ്ങളിലാകും യെച്ചൂരി പ്രസംഗിക്കുക.

15 മുതൽ 22 വരെയുള്ള പരിപാടികളിൽ പി ബി അംഗം പ്രകാശ് കാരാട്ട്, സുഭാഷിണി അലി എന്നിവർ പങ്കെടുക്കും. ബൃന്ദാ കാരാട്ടിന്റെ പരിപാടി കണ്ണൂരിൽ 15ന് ആരംഭിച്ച് 22ന് പത്തനംതിട്ടയിൽ സമാപിക്കും. 16, 17, 18 തീയതികളിൽ തപൻ സെൻ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം വിജു കൃഷ്ണൻ എന്നിവരും പ്രചാരണത്തിനെത്തുന്നുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം3 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം4 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം5 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

കേരളം6 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

കേരളം7 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കേരളം8 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

കേരളം1 day ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version