ദേശീയം
രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു; ഇന്ന് അര ലക്ഷത്തിൽ താഴെ പ്രതിദിന രോഗികൾ
രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു. ഇന്ന് അര ലക്ഷത്തിൽ താഴെ പ്രതിദിന കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം രാജ്യത്തെ രോഗമുക്തി നിരക്ക് 98 ശതമാനത്തിന് മുകളിലാണ്.
കഴിഞ്ഞ 24 മണിക്കൂറിൽ ഇന്ത്യയിൽ 25,920 കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.കഴിഞ്ഞ ദിവസത്തേക്കാൾ 4,837 കുറവ് കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങിലുമായി 2,92,092 പേരാണ് ഇപ്പോൾ കൊറോണ ബാധിച്ച് ചികിത്സയിലുള്ളത്.
66,254 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 4.19 കോടി കടന്നു. 2.07 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.കഴിഞ്ഞ 24 മണിക്കൂറിനിടെയുണ്ടായ 492 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്.
ഇതോടെ രാജ്യത്തെ ആകെ കൊറോണ മരണം 5,861,456 ആയി. ആകെ 4.27 കോടി കൊറോണ കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത്. അതേസമയം രാജ്യത്ത് കൊറോണ വാക്സിൻ വിതരണം 174.6 കോടിയായെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.