Covid 19
രാജ്യത്ത് ഇന്നലെ 28,591പേര്‍ക്ക് കോവിഡ്; ഇരുപതിനായിരം രോഗികളും കേരളത്തില്‍
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 28,591പേര്‍ക്ക് കോവിഡ്. 34,848പേര്‍ രോഗമുക്തരായി. 338പേര്‍ മരിച്ചു. കേരളത്തിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത്. 20,487 പേര്‍ക്ക് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചു.
3,32,36,921 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 3,84,921പേര്‍ ചികിത്സയിലുണ്ട്. 3,24,09,345പേര്‍ രോഗമുക്തരായി. 4,42,665പേരാണ് മരിച്ചത്.രാജ്യത്ത് ഇതുവരെ 73,82,07,378പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. ഇന്നലെ മാത്രം 72,86,883പേര്‍ക്ക് വാക്‌സിന്‍ നല്‍കി.
അതേസമയം, സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കുറവ് സംഭവിച്ചിട്ടുണ്ട്. 15.19ആണ് കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചികിത്സയിലായിരുന്ന 26,155 പേര്‍ രോഗമുക്തി നേടി. 2,31,792 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 41,00,355 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.