Connect with us

കേരളം

പാലക്കാട് ഷൊർണൂർ കവളപ്പാറയിൽ പൊള്ളലേറ്റ് സഹോദരിമാർ മരിച്ച സംഭവത്തിൽ ദുരൂഹത

Published

on

Screenshot 2023 09 07 182640

പാലക്കാട് ഷൊർണൂർ കവളപ്പാറയിൽ പൊള്ളലേറ്റ് സഹോദരിമാർ മരിച്ച സംഭവത്തിൽ ദുരൂഹത. സംഭവത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ രം​ഗത്തെത്തി. ഇത് ശരിവെക്കുന്ന നിലപാടിലാണ് പൊലീസും. അപകടം നടന്നപ്പോൾ ഒരാൾ വീട്ടിൽ നിന്ന് ഇറങ്ങി ഓടുന്നത് കണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. തീ പടർന്നത് കണ്ട് നാട്ടുകാർ ഓടിക്കൂടുകയായിരുന്നു. ഈ സമയത്ത് ഒരാൾ വീട്ടിൽ നിന്നിറങ്ങിയോടുന്നത് കണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

ഈ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. രണ്ട് സ്ത്രീകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതേസമയം, തീ കത്തുന്നത് കണ്ടാണ് അങ്ങോട്ട് ഓടിക്കയറിയതെന്നാണ് വീട്ടിൽ നിന്നും ഇറങ്ങിയോടിയ ആൾ പറയുന്നത്. അപകടം കണ്ടാണ് അങ്ങോട്ട് എത്തിയത്. തനിക്കും അപകടത്തിൽ പൊള്ളലേറ്റിട്ടുണ്ട്. ഇയാളുടെ ശരീരത്തിലും പൊള്ളലേറ്റ പാടുകൾ ഉണ്ട്. എന്നാൽ പൊലീസ് ഈ വിശദീകരണം മുഖവിലക്കെടുത്തിട്ടില്ല. ഇറങ്ങിയോടിയ ആൾ ആരാണെന്ന് നാട്ടുകാർക്കും വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ ഷൊർണ്ണൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. ഗ്യാസിൽ നിന്ന് തീ പടർന്ന് പൊള്ളലേറ്റാണ് സഹോദരിമാർ മരിച്ചത്. പത്മിനി, തങ്കം എന്നിവരാണ് മരിച്ചത്. കവളപ്പാറ നീലാമല കുന്നിൽ ഇന്നാണ് സംഭവമുണ്ടായത്.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം24 hours ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം1 day ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം5 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം6 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version