Connect with us

കേരളം

‘വ്യാജ നമ്പര്‍ പ്ളേറ്റ് ഉപയോഗിച്ചുള്ള തട്ടിപ്പ് പെരുകുന്നു’; ജാഗ്രത നിര്‍ദേശവുമായി മോട്ടോര്‍ വാഹന വകുപ്പ്

mvd 1

കൊല്ലത്ത് നിന്നും കുട്ടിയെ തട്ടി കൊണ്ട് പോയ വാഹനം നിലമ്പൂർ പരിധിയിൽ ഉണ്ട് എന്ന വിവരം ലഭിച്ച സാഹര്യത്തിൽ മോട്ടോർ വാഹന വകുപ്പ് അന്വേഷണം നടത്തി. സിസിടിവി ദൃശ്യങ്ങളിൽ കണ്ട, കുറ്റം കൃത്യം ചെയ്യാൻ വേണ്ടി ഉപയോഗിച്ചതായി സംശയിക്കുന്ന നമ്പറിൽ ഉള്ള ഒരു വാഹനം മലപ്പുറത്ത് നിലമ്പൂരിനടുത്ത് തന്നെ ഉണ്ട്. ഈ സാഹചര്യത്തില്‍ വാഹനഉടമകള്‍ക്കായി മോട്ടോര്‍ വാഹന വകുപ്പ് ജാഗ്രത നിര്‍ദേശം പുറത്തിറക്കി

Also Read:  ബില്ലുകളിൽ തീരുമാനമെടുക്കാത്തതിൽ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

എംവി ഡി കേരളയുടെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

കൊല്ലത്ത് നിന്നും കുട്ടിയെ തട്ടി കൊണ്ട് പോയ വാഹനം നിലമ്പൂർ പരിധിയിൽ ഉണ്ട് എന്ന ഒരു വിവരം ലഭിച്ച സാഹര്യത്തിൽ മോട്ടോർ വാഹന വകുപ്പ് അന്വേഷണം നടത്തുകയുണ്ടായി സ്ഥലത്തെ ലോക്കൽ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണങ്ങളിൽ നിന്നും വ്യക്തമായ കാര്യം,CCTV ദൃശ്യങ്ങളിൽ കണ്ട, കുറ്റം കൃത്യം ചെയ്യാൻ വേണ്ടി ഉപയോഗിച്ചതായി സംശയിക്കുന്ന നമ്പറിൽ ഉള്ള ഒരു വാഹനം മലപ്പുറത്ത് നിലമ്പൂരിനടുത്ത് തന്നെ ഉണ്ട്.. ഉടമസ്ഥരുടെ കൈവശം തന്നെ ! പക്ഷേ അവർ ആരും ഇത് അറിഞ്ഞിട്ട് പോലും ഇല്ല എന്നതാണ്. അതൊരു വെള്ള സ്വിഫ്റ്റ് ഡിസയർ കാറാണ്….ഇതേ നമ്പർ പ്ലേറ്റ് വെച്ചു ഇതേ പോലെ ഒരു കാർ മറ്റെവിടെയോ ഓടുന്നുണ്ട് എന്ന് വ്യക്തം. ആ വാഹന നമ്പർ ഉപയോഗിച്ചാണ് കുറ്റ കൃത്യം നടത്തിയത്.

1. വാഹന പരിശോധന നടത്തുന്ന സമയത്ത് ദയവായി ഉദ്യോഗസ്ഥരോട് സഹകരിക്കുക..ഇത്തരം വ്യാജനമ്പർ പ്ലേറ്റ് ഘടിപ്പിച്ചിട്ടുള്ളവാഹനങ്ങൾ പോലീസിന്‍റേയും മോട്ടോർ വാഹന വകുപ്പിന്റേയും വാഹന പരിശോധനകളിൽ പെടാറുണ്ട്.

2.രാജ്യത്ത് 2019 ഏപ്രിൽ ഒന്നിന് ശേഷം രജിസ്റ്റർ ചെയ്ത എല്ലാ വാഹനങ്ങൾക്കും അതി സുരക്ഷ നമ്പർ പ്ലേറ്റുകൾ (HSRP)ആണ് ഉള്ളത്. ദയവായി അത് ഇളക്കി മാറ്റുകയോ, പകരം ഫാൻസി നമ്പർ പ്ലേറ്റുകൾ ഘടിപ്പിക്കുകയോ ചെയ്യരുത്.

3.വാഹനത്തിന്റെ നിറം അനധികൃതമായി മാറ്റുന്നത് കുറ്റകരം ആണ്.
(നിറം മാറ്റാൻ മുൻകൂർ അനുമതി വാങ്ങി ചെയ്യാവുന്നതാണ്. )

4.നിരീക്ഷണ കാമറകൾ വഴി, നിങ്ങളുടെ കൈവശം ഇല്ലാത്ത , നിങ്ങൾക്ക് അറിയാത്ത ഒരു വാഹനത്തിൻ്റെ പിഴ നോട്ടീസ് നിങ്ങൾക്ക് ലഭിച്ചാൽ ഉടൻ തന്നെ അടുത്തുള്ള MVD/ പോലീസ് അധികാരികളുമായി ബന്ധപെടുക.കാരണം നിങ്ങളുടെ വാഹനത്തിൻ്റെ നമ്പർ പ്ലേറ്റ് ഘടിപ്പിച്ചു മറ്റൊരു വാഹനം ഓടുന്നുണ്ട് എന്ന് സാരം.

5. നിങ്ങളുടെ മൊബൈൽ നമ്പർ പരിവാഹൻ വെബ് സൈറ്റിലെ നിങ്ങളുടെ വാഹന വിവരങ്ങളുമായി ലിങ്ക് ചെയ്തു വെക്കാൻ ശ്രദ്ധിക്കുക.നിങ്ങളുടെ ആ മൊബൈൽ നമ്പരിൽ ലഭ്യമാകുന്ന OTP ഇല്ലാതെ പ്രസ്തുത വാഹനം മറ്റൊരാൾക്ക് വിൽക്കാൻ സാധിക്കില്ല എന്നതു കൂടാതെ, വാഹനം മോഷ്ടിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകുന്ന പക്ഷം നിയമപാലകർക്ക് വാഹന ഉടമയുമായി ഉടനടി ബന്ധപ്പെടുന്നതിന് സൗകര്യപ്പെടുകയും ചെയ്യും. (പരിവാഹൻ വെബ്സൈറ്റിലൂടെ മൊബൈൽ നമ്പർ update ചെയ്യാവുന്നതാണ്.)

6.വാഹനത്തിൽ fastag വെക്കുക… ഏതൊക്കെ toll plaza വഴി വാഹനം കടന്നു പോയി എന്ന് നിങ്ങൾക്ക് എസ്.എം.എസ് വഴി അറിയാൻ സാധിക്കും .

വാഹന പരിശോധനാ സ്ഥലം, ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായുള്ള ക്യാമറകൾ വെച്ചിട്ടുള്ളസ്ഥലം, എന്നിവ മുൻകൂട്ടി അറിയുന്നതിനുള്ള ആപ്പുകൾ ക്രിമിനൽ കുറ്റങ്ങളിൽ ഏർപ്പെടുന്നവരേയും രക്ഷപ്പെടാൻ സഹായിക്കാറുണ്ട് എന്നത് പൊതുസമൂഹം കൂടിബോധ്യപ്പെടേണ്ട വസ്തുതയാണെന്നും മോട്ടോര്‍ വാഹനവകുപ്പിന്‍റെ കുറിപ്പില്‍ പറയുന്നു.

Also Read:  തട്ടിക്കൊണ്ടുപോകല്‍ കേസ്; താന്‍ നിരപരാധിയെന്ന് ജിം ഷാജഹാന്‍, വീട് തല്ലിപ്പൊളിച്ച് നാട്ടുകാര്‍
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

vdksu.jpg vdksu.jpg
കേരളം6 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

wynd mohanlal.jpeg wynd mohanlal.jpeg
കേരളം6 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

major sita shelke.jpg major sita shelke.jpg
കേരളം6 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

20240803 092746.jpg 20240803 092746.jpg
കേരളം6 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

images 20.jpeg images 20.jpeg
കേരളം6 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

samakalikamalayalam 2024 08 b05010a7 6d4b 442b 8f6a 81506e94a17f satelite image.jpg samakalikamalayalam 2024 08 b05010a7 6d4b 442b 8f6a 81506e94a17f satelite image.jpg
കേരളം6 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

20240802 100503.jpg 20240802 100503.jpg
കേരളം6 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

20240802 093256.jpg 20240802 093256.jpg
കേരളം6 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

rescue wayanad.jpg rescue wayanad.jpg
കേരളം6 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

GT4EY37WIAEfp3g.jpeg GT4EY37WIAEfp3g.jpeg
കേരളം6 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ