Connect with us

കേരളം

മസ്‍കറ്റ് – തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം വൈകുന്നു

Published

on

മസ്കറ്റിൽ നിന്നും തിരുവനന്തപുരത്തേക്ക് ഇന്ന് രാവിലെ പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അനിശ്ചിതമായി വൈകുന്നുവെന്ന് യാത്രക്കാര്‍. ഒമാൻ സമയം രാവിലെ 10:45ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ടിയിരുന്ന IX – 554 വിമാനത്തിലെ യാത്രക്കാരാണ് പരാതിയുമായി രംഗത്തെത്തിയത്. വിമാനത്തിലേക്കുള്ള ബോര്‍ഡിങ് സമയം 01:30 എന്നാണ് ബോര്‍ഡിങ് പാസില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

വിമാനം എപ്പോള്‍ പുറപ്പെടുമെന്ന വിവരം അധികൃതര്‍ നല്‍കാത്തതിനാല്‍ യാത്ര ഇനിയും വൈകുമെന്ന ആശങ്കയിലാണ് മസ്കറ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഗേറ്റ് 9ൽ ബോര്‍ഡിങിനായി കാത്തിരിക്കുന്ന യാത്രക്കാർ. തിരുവന്തപുരത്തേക്കുള്ള യാത്രക്കായി ഒമാൻ സമയം രാവിലെ ഏഴു മണിക്ക് മസ്കറ്റ് അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ എത്തിയവരാണിവര്‍.

ഒമാന്റെ ഉൾപ്രദേശങ്ങളിൽ നിന്നുമുള്ള കുട്ടികളും കുടുംബവും അടങ്ങുന്ന യാത്രക്കാരും എപ്പോള്‍ യാത്ര തുടങ്ങാനാവുമെന്നറിയാതെ വിമാനത്താവളത്തിലെ ഗേറ്റ് നമ്പർ ഒൻപതിൽ കാത്തിരിക്കുന്നത്. വിമാനം വൈകിയത് സംബന്ധിച്ച് എയർ ഇന്ത്യ എക്സ്പ്രസ്സ് അധികൃതരുടെ ഭാഗത്തു നിന്ന് ഇതുവരെയും ഒരു പ്രതികരണവും ഉണ്ടായിട്ടില്ല.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 hours ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം8 hours ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം10 hours ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം11 hours ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

കേരളം1 day ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

കേരളം4 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം5 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം5 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം6 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കേരളം6 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version