ദേശീയം
മുംബൈയില്‍ കോവിഡ് കേസുകള്‍ ഉയരുന്നു; നാലുമാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വര്‍ധന
മുംബൈയില്‍ കോവിഡ് കേസുകള്‍ ഗണ്യമായി ഉയര്‍ന്നതില്‍ ആശങ്ക. പുതുതായി 506 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആറുശതമാനമായി ഉയര്‍ന്നതായി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.
ഫ്രെബ്രുവരി ആറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കോവിഡ് കണക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. അന്ന് 536 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് കേസുകള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ യുദ്ധകാലടിസ്ഥാനത്തില്‍ പരിശോധനകള്‍ വര്‍ധിപ്പിക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചു.
മുംബൈ പരിശോധനകള്‍ക്ക് പുറമേ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വാക്‌സിനേഷന്‍ വര്‍ധിപ്പിക്കാനും നിര്‍ദേശമുണ്ട്. 12-18 പ്രായപരിധിയിലുള്ള കുട്ടികള്‍ക്കായി വാക്‌സിനേഷന്‍ ഡ്രൈവ് നടത്താനും അധികൃതര്‍ നിര്‍ദേശിച്ചു. കരുതല്‍ ഡോസ് വിതരണം വിപുലപ്പെടുത്താനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.