ക്രൈം
മൂന്നു വയസുകാരനെ കീടനാശിനി നല്‍കി കൊലപ്പെടുത്തി അമ്മ
![25](https://citizenkerala.com/wp-content/uploads/2021/03/25.jpg)
കീടനാശിനി നല്‍കി മകനെ കൊലപ്പെടുത്തിയശേഷം അമ്മ വിഷം ഉള്ളില്‍ച്ചെന്നു മരിച്ച നിലയില്‍. സേലം പനമരംപെട്ടിയിലാണ് സംഭവം. മുത്തുകുമാറിന്റെ ഭാര്യ കൊച്ചി മഠത്തില്‍പറമ്പ് സ്വദേശി സ്റ്റെഫിയ (24), മകന്‍ അനീഷ് (3) എന്നിവരാണു മരിച്ചത്.
അഞ്ചു വര്‍ഷം മുന്‍പാണ് കൊച്ചിയില്‍ ജോലിക്കു വന്ന മുത്തുകുമാര്‍ സ്റ്റെഫിയയെ വിവാഹം കഴിച്ചത്. മുത്തുകുമാറിന്റെ ജ്യേഷ്ഠന്റെ മകന്‍ ജയകുമാറും ഇവര്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്.
സ്റ്റെഫിയയും മുത്തുകുമാറും ജോലിക്കു പോകുമ്പോള്‍ 10 വയസുകാരനായ ജയകുമാറാണ് കുട്ടിയെ നോക്കാറുള്ളത്. കഴിഞ്ഞ് ദിവസം കുട്ടിയെ നോക്കുന്നില്ലെന്നു പറഞ്ഞ് സ്റ്റെഫിയ ജയകുമാറിനെ തല്ലി. പിന്നീട് വീട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.
അയല്‍വാസികള്‍ മുത്തുകുമാറിനെ വിവരം അറിയിക്കുമെന്ന് പറഞ്ഞതോടെ അസ്വസ്ഥയായ സ്റ്റെഫിയ വീട്ടിനുള്ളില്‍ കയറി വാതിലടച്ചു. ഏറെനേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാതെ വന്നതോടെ അയല്‍ക്കാര്‍ പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.