Connect with us

കേരളം

സംസ്ഥാനത്ത് കൂടുതല്‍ പാസഞ്ചര്‍ ട്രെയിനുകള്‍ അടുത്തയാഴ്ച മുതല്‍

memu train e1615783572969

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സര്‍വീസ് നിര്‍ത്തിവെച്ചിരുന്ന ഏതാനും പാസഞ്ചര്‍ ട്രെയിനുകള്‍ അടുത്തയാഴ്ച സര്‍വീസ് ആരംഭിക്കും. പുനലൂര്‍-തിരുവനന്തപുരം, കോട്ടയം-കൊല്ലം, കൊല്ലം- തിരുവനന്തപുരം, തിരുവനന്തപുരം-നാഗര്‍കോവില്‍ ട്രെയിനുകളാണ് പുനരാരംഭിക്കുന്നത്.

പുനലൂര്‍-തിരുവനന്തപുരം, ഒക്‌ടോബര്‍ ആറിനും, തിരുവനന്തപുരം-പുനലൂര്‍ ഒക്‌ടോബര്‍ ഏഴിനും, കോട്ടയം-കൊല്ലം, കൊല്ലം-തിരുവനന്തപുരം, തിരുവനന്തപുരം-നാഗര്‍കോവില്‍ ട്രെയിനുകള്‍ ഒക്‌ടോബര്‍ എട്ടിനും ഓടിത്തുടങ്ങുമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ അറിയിച്ചു.

ഈ തീവണ്ടികളില്‍ സീസണ്‍ ടിക്കറ്റ്, കൗണ്ടര്‍ ടിക്കറ്റ് എന്നിവ ആരംഭിക്കുകയും ജനറല്‍ കമ്പാര്‍ട്‌മെന്റില്‍ സീസണ്‍ ടിക്കറ്റ് എടുത്തവര്‍ക്ക് യാത്ര അനുവദിക്കുകയും ചെയ്യും. സ്റ്റേഷന്‍ കൗണ്ടറുകളില്‍ നിന്നും തല്‍സമയം ടിക്കറ്റുകള്‍ ലഭിക്കും. ഈ ട്രെയിനുകള്‍ എല്ലാം സ്‌പെഷ്യല്‍ ട്രെയിനുകളായാണ് ഓടുകയെന്നും റെയില്‍വെ അറിയിച്ചതായി മന്ത്രി പറഞ്ഞു.

എറണാകുളം-ഗുരുവായൂര്‍, എറണാകുളം- ആലപ്പുഴ പാസഞ്ചറുകളും മംഗളൂരു-ചെന്നൈ എഗ്മൂര്‍ എക്‌സ്പ്രസും വൈകാതെ സര്‍വീസ് പുനരാരംഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. പാലക്കാട്-എറണാകുളം, പാലക്കാട്-തിരുച്ചെന്തൂര്‍ ട്രെയിനുകളും കന്യാകുമാരി-പൂനെ ജയന്തിയുമാണ് ഇനിയും സര്‍വീസ് ആരംഭിക്കാനുള്ളത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം3 hours ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം4 hours ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം4 hours ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം7 hours ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം8 hours ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം8 hours ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

കേരളം11 hours ago

നാലാം ദിനവും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി, കാത്തിരിക്കുന്നത് 9.45 ലക്ഷം പൊതുജനം

കേരളം12 hours ago

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാരുടെ പ്രതിഷേധം

കേരളം23 hours ago

അടിമുടി മാറാനൊരുങ്ങി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version