Connect with us

Covid 19

രാജ്യത്ത് അൻപതോളം ഡെൽറ്റ പ്ലസ് കേസുകൾ; കേരളത്തിലും തമിഴ്നാട്ടിലുമുൾപ്പെടെ സാന്നിധ്യം

Published

on

delta plus

രാജ്യത്ത് നിലവിൽ 48 ഡെൽറ്റ പ്ലസ് കേസുകളുള്ളതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. മഹാരാഷ്രയിലാണ് ഏറ്റവും കൂടുതൽ; 20 കേസുകൾ. തമിഴ്നാട്ടിൽ ഒൻപതും, മധ്യപ്രദേശിൽ ഏഴും, കേരളത്തിൽ മൂന്നും കേസുകളാണുള്ളത്. കോവിഡ്‌ഷീൽഡും കോവാക്‌സിനും ഡെൽറ്റ വകഭേദങ്ങളെ പ്രതിരോധിക്കുമെന്ന് ഐസിഎംആർ ഡി. ജി. ഡോ: ബൽറാം ഭാർഗവ പറഞ്ഞു.

കേരളമുൾപ്പടെയുള്ള എട്ട് സംസ്ഥാനങ്ങളിലാണ് ഡെൽറ്റ വകഭേദത്തിന്റെ സാന്നിധ്യം കൂടുതലുള്ളത്. ദില്ലി, ഹരിയാന, ആന്ധ്ര, മഹാരാഷ്ട്ര, പഞ്ചാബ്, തെലങ്കാന, ബംഗാൾ , കേരളം എന്നീ സംസ്ഥാനങ്ങളിൽ ആണ്  ഡെൽറ്റ വകഭേദത്തിന്റെ 50 ശതമാനത്തിൽ അധികവും ഉള്ളതെന്നും ആരോ​ഗ്യമന്ത്രാലയം പറഞ്ഞു.

വൈറസിന്റെ ഡെൽറ്റാ വകഭേദം കൂടുതൽ മരണത്തിനു കാരണമാവുന്നതായി കണ്ടെത്തുന്ന കണക്കുകൾ ഇപ്പോൾ ലഭ്യമല്ല. ഇതേക്കുറിച്ച് കൂടുതൽ പഠനം നടക്കേണ്ടതുണ്ട്. വളരെ കുറച്ച് കേസുകളിൽ മാത്രമാണ് ഡെൽറ്റാ വകഭേദം സ്ഥിരീകരിച്ചത്. ആൽഫാ വകഭേദത്തെക്കാൾ ഡെൽറ്റക്ക് വ്യാപന ശേഷി കൂടുതലാണെന്നത് ആശങ്കപ്പെടുത്തുന്നതാണ്.

കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദത്തിൽ വന്ന പ്രസക്തമായ ജനിതകമാറ്റത്തെയാണ് ഡെൽറ്റ പ്ലസ് എന്നു പറയുന്നത്. ഡെൽറ്റയാണ് ഇന്ത്യയിൽതന്നെയും കേരളത്തിലും ഇപ്പോൾ കൂടുതൽ. ഡെൽറ്റ പ്ലസ് എന്ന് ഇപ്പോൾ വിശേഷിപ്പിക്കുന്ന ജനിതകമാറ്റത്തിന് കെ417എൻ എന്നാണു ഗവേഷകർ നൽകിയ പേര്. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ മറികടക്കാനും ആന്റിബോഡി കോക്ടെയിലുകളെ ചെറുക്കാനും ശേഷിയുള്ളതാണിത്. എന്നാൽ വാക്സീൻ എടുത്തവരെ വളരെ ചെറിയ തോതിൽ മാത്രമേ ബാധിക്കുന്നുള്ളൂ. വാക്സീൻ ശേഷിയെ അതിജീവിച്ചതിന് ഇതുവരെ തെളിവുമില്ല. കെ417എൻ എന്നത് ഡെൽറ്റയിൽ മാത്രമല്ല, മുൻപുണ്ടായ വകഭേദത്തിലും കണ്ടിട്ടുള്ളതാണ്. പല സ്ഥലത്തും സ്വതന്ത്രമായി വൈറസിൽ സംഭവിച്ചിട്ടുള്ള മാറ്റത്തിലൂടെ കെ417എൻ വകഭേദം രൂപപ്പെടുന്നുണ്ട്. ഡെൽറ്റയിൽ സംഭവിച്ചപ്പോൾ അതിനെ ഡെൽറ്റ പ്ലസ് എന്നു വിളിക്കുകയായിരുന്നു.

Also read; നാളെ ലോക്ക്ഡൗൺ അവലോകന യോഗം; ഇളവുകള്‍ക്ക് സാധ്യതയില്ല

കോംഗോയിലെ എബോള നദീതീരത്ത് തുടങ്ങിയ വൈറസ് ബാധയാണ് ഇന്ന് എബോള എന്നറിയപ്പെടുന്നത്. ഇത് ഒഴിവാക്കാൻ ഗ്രീക്ക് അക്ഷരമാലാക്രമത്തിൽ വൈറസ് വകഭേദങ്ങൾക്കു പേരിടാൻ ലോകാരോഗ്യ സംഘടന തീരുമാനിച്ചു. ഓരോ രാജ്യത്തും ഉരുത്തിരിയുന്ന വൈറസുകളെ നമ്പറിട്ട് വേർതിരിക്കുന്ന രീതിയനുസരിച്ച് ഡെൽറ്റ ഇന്ത്യയിൽ കൂടുതലായി കണ്ടുവരുന്ന വകഭേദമാണെങ്കിൽ ഗാമാ ബ്രസീൽ വകഭേദവും ബീറ്റാ ദക്ഷിണാഫ്രിക്കനുമാണ്. എസ്പിലോൺ, സീറ്റ, എറ്റ, തീറ്റ, അയോട്ട, കാപ്പ തുടങ്ങിയ പ്രാദേശിക വൈറസ് വകഭേദങ്ങളും ഇതിനോടകം വന്നു കഴിഞ്ഞു.

Also read: മൂന്നാം കൊവിഡ് തരംഗം; 20,000 കോടിയിലധികം രൂപയുടെ അടിയന്തര പാക്കേജുമായി കേന്ദ്രസര്‍ക്കാര്‍

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം2 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version