Connect with us

കേരളം

സംസ്ഥാനത്ത് വായ്പകള്‍ക്ക് ഡിസംബര്‍ 31 വരെ മോറട്ടോറിയം നീട്ടി നല്‍കണം; ബാങ്കേഴ്‌സ് സമിതിയോട് സർക്കാർ

Published

on

സംസ്ഥാനത്തെ മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ വായ്പകള്‍ക്ക് മോറട്ടോറിയം നീട്ടി നല്‍കണമെന്ന് ബാങ്കേഴ്‌സ് സമിതിയോട് ആവശ്യപ്പെടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മഴക്കെടുതി പരിഗണിച്ച് വായ്പകള്‍ക്ക് ഡിസംബര്‍ 31 വരെ മൊറട്ടോറിയം നീട്ടി നല്‍കണമെന്നാണ് ആവശ്യപ്പെടുന്നത്. കാര്‍ഷിക, വിദ്യാഭ്യാസ വായ്പകള്‍ ഉള്‍പ്പെടെയുള്ളവക്ക് തിരിച്ചടവിന് കൂടുതല്‍ സമയ നല്‍കണമെന്ന് മന്ത്രിസഭ നിര്‍ദേശിച്ചു.

ഈ കാര്യം സഹകരണ ബാങ്കുകളോടും സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ധനകാര്യസ്ഥാപനങ്ങളോടും നിര്‍ദേശിക്കും. ഇപ്പോള്‍ ദുരന്തനിവാണ മാനദണ്ഡങ്ങളനുസരിച്ച് മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ധനസഹായം നല്‍കി വരുന്നുണ്ട്. ഇത് വേഗത്തിലാക്കാന്‍ മന്ത്രിസഭ കലക്ടര്‍മാരോട് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള കൂടുതല്‍ സഹായത്തെക്കുറിച്ച് പിന്നീട് തീരുമാനമെടുക്കും. ആവര്‍ത്തിക്കുന്ന വെള്ളപ്പൊക്കം കണക്കിലെടുത്ത് പുഴകളിലെയും ജലാശയങ്ങളിലെയും മാലിന്യം എത്രയും വേഗം നീക്കം ചെയ്യാനും തദേശസ്ഥാപനങ്ങളും കലക്ടര്‍മാരും നടപടി എടുക്കണമെന്നും മന്ത്രിസഭായോഗം നിര്‍ദേശം നല്‍കി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം11 hours ago

അടിമുടി മാറാനൊരുങ്ങി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍

കേരളം12 hours ago

മാതൃ-ശിശു സംരക്ഷണത്തിന് മിഡ് വൈഫുകളുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് ഉച്ചകോടി

കേരളം17 hours ago

കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത; 10 പേർക്ക് രോഗം സ്ഥിരീകരിച്ചു

കേരളം19 hours ago

യുവ വനിതാഡോക്ടറുടെ 2 വൃക്കകളും തകരാറിൽ; ശസ്ത്രക്രിയ്ക്ക് സഹായം വേണം

കേരളം21 hours ago

ലൈംഗിക വിദ്യാഭ്യാസം ഇനി പാഠ്യപദ്ധതിയിൽ; ആദ്യം ഏഴ്,ഒമ്പത് ക്ലാസുകളിൽ

കേരളം22 hours ago

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

കേരളം23 hours ago

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

കേരളം5 days ago

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

കേരളം5 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം7 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version