കേരളം
എന്നെക്കൂടി ചികിത്സിക്കുമോ…? പരിക്കേറ്റ ഉടന്‍ ആശുപത്രിയിലെത്തി കുരങ്ങന്‍… വീഡിയോ വൈറല്‍
ഡോക്ടറുടെ മുറിക്ക് പുറത്ത്, പടിക്കെട്ടിലായി ക്ഷമയോടെ കാത്തിരിക്കുന്ന കുരങ്ങന്‍…. അതിനിടെ ആരോ അടുത്തുവന്ന് കുരങ്ങിന്റെ പരിക്കുകള്‍ പരിശോധിക്കുന്നു… ഈ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
മനുഷ്യനെ മൃഗങ്ങളില്‍ നിന്നും വ്യത്യസ്തരാണെന്ന വയ്പ്പാണ് ഇതോടെ അകലുന്നത്. പരിക്കു പറ്റിയ ഉടന്‍ ആശുപത്രിയില്‍ എത്താന്‍ മൃഗങ്ങളും പഠിച്ചിരിക്കുന്നു. ഈ സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്ന എത്രയോ സംഭവങ്ങള്‍ മുന്‍പും നമ്മള്‍ വാര്‍ത്തകളിലൂടെ അറിഞ്ഞിട്ടുണ്ട്.
കര്‍ണാടകയില്‍, പരിക്കേറ്റ ഒരു കുരങ്ങിനെ ആശുപത്രിയില്‍ കണ്ടെത്തിയെന്നതാണ് പുതിയ വാര്‍ത്ത. ദന്തേലിയലുള്ള ‘പാട്ടീല്‍ ഹോസ്പിറ്റലി’ലാണ് പരിക്കേറ്റ് അവശനിലയിലായ കുരങ്ങിനെ കണ്ടെത്തിയത്. ആശുപത്രിയിലുണ്ടായിരുന്ന ഒരാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് സംഭവം വാര്‍ത്താശ്രദ്ധ പിടിച്ചുപറ്റിയത്.
ഡോക്ടറുടെ മുറിക്ക് പുറത്ത്, പടിക്കെട്ടിലായി ക്ഷമയോടെ കാത്തിരിക്കുന്ന കുരങ്ങന്‍. അതിനിടെ ആരോ അടുത്തുവന്ന് കുരങ്ങിന്റെ പരിക്കുകള്‍ പരിശോധിക്കുന്നുണ്ട്. പിന്നീട് ദൃശ്യങ്ങളില്‍ കാണുന്നത്, വാഷ്ബേസിന് മുകളില്‍ കയറ്റിയിരുത്തിയ കുരങ്ങിന് മരുന്ന് പുരട്ടിക്കൊടുക്കുന്ന ആശുപത്രി ജീവനക്കാരനെയാണ്. വളരെയധികം സ്നേഹത്തോടും കരുണയോടും കൂടിയാണ് ആശുപത്രി ജീവനക്കാര്‍ കുരങ്ങിനോട് പെരുമാറുന്നത്.