ദേശീയം
മൊബൈലിന്റെ വില കൂടും, സ്വര്‍ണത്തിന് കുറയും; പുതിയ നികുതി നിര്‍ദേശങ്ങള്‍ ഇങ്ങനെ
തദ്ദേശീയമായി നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇറക്കുമതിക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ബജറ്റ് പ്രഖ്യാപനം. മൊബൈല്‍ ഫോണിന്റെ ഘടക ഉല്‍പ്പന്നങ്ങള്‍ക്ക് നല്‍കി വരുന്ന ഇളവുകള്‍ അവസാനിപ്പിക്കും.
ഇതോടെ മൊബൈല്‍ ഫോണിന്റെ വില കൂടും. സമാനമായ നിലയില്‍ സോളാര്‍ ഇന്‍വെട്ടറിന്റെയും വിളക്കിന്റെയും വില വര്‍ധിക്കും.പരുത്തി, പട്ട്, പട്ടുനൂല്‍, ലെതര്‍, മുത്ത്, ഈതൈല്‍ ആല്‍ക്കഹോള്‍ എന്നിവയുടെ കസ്റ്റംസ് തീരുവ കൂട്ടുമെന്ന് ബജറ്റില്‍ പറയുന്നു. കസ്റ്റംസ് തീരുവ വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം പരുത്തി കര്‍ഷകര്‍ക്ക് ഗുണം ചെയ്യും.
ചെമ്ബ്, നൈലോണ്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി കുറച്ചു. സ്വര്‍ണം, വെള്ളി എന്നിവയുടെ കസ്റ്റംസ് തീരുവ യുക്തിസഹമാക്കും. ഇതോടെ സ്വര്‍ണത്തിന്റെ ഇറക്കുമതി ചെലവ് കുറയും. ഇത് സ്വര്‍ണാഭരണ മേഖലയ്ക്ക് ഗുണം ചെയ്യും. പരോക്ഷ നികുതിയിലുള്ള 400 പഴയ ഇളവുകള്‍ പുനഃപരിശോധിക്കും. ഇതിനായി വിപുലമായ നിലയില്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.