Connect with us

കേരളം

കോടീശ്വരൻമാരായ എംഎൽഎമാരുടെ പട്ടിക: കേരളത്തിൽ നിന്ന് ഒന്നും രണ്ടും സ്ഥാനക്കാർക്ക് 64-ഉം 17-ഉം കോടിയുടെ ആസ്തി

sheikh darvez sahib chief of police dr v venu chief secretary (30)

രാജ്യത്തെ ഏറ്റവും ധനികരായ എംഎൽഎമാരുടെ കണക്കുകളടക്കമുള്ള അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെയും (എഡിആർ) നാഷണൽ ഇലക്ഷൻ വാച്ചിന്റെയും റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. രാജ്യത്ത് ഏറ്റവും ധനികനായ എംഎൽഎ ആയി റിപ്പോർട്ട് പറയുന്നത് കർണാടക ഉപമുഖ്യമന്ത്രിയായ ഡി കെ ശിവകുമാറിനെയാണ്. ശിവകുമാറിന് 1,413 കോടി രൂപയുടെ ആസ്തിയുണ്ടെന്നും രാജ്യത്തെ ആദ്യത്തെ മൂന്ന് സമ്പന്നരായ എംഎൽമാരും കർണാടകയിൽ നിന്നുള്ളവരാണെന്നും റിപ്പോർട്ട് പറയുന്നു.

1,267 കോടി രൂപയുടെ ആസ്തിയുള്ള കെഎച്ച് പുട്ടസ്വാമി ഗൗഡയാണ് പട്ടികയിൽ രണ്ടാമത്. 1,156 കോടി രൂപയുമായി കോൺഗ്രസിന്റെ പ്രിയ കൃഷ്ണയാണ് തൊട്ടുപിന്നിൽ. താൻ ഏറ്റവും ധനികനല്ലെന്നും അതേസമയം ദരിദ്രനല്ലെന്നും ശിവകുമാർ പറഞ്ഞു. വളരെക്കാലമായി ഞാൻ സമ്പാദിച്ച സ്വത്താണെന്നും അദ്ദേഹം വ്യക്തമാക്കി. ഏറ്റവും ധനികരായ എംഎൽഎമാരിൽ നാല് പേർ കോൺഗ്രസുകാരും മൂന്ന് പേർ ബിജെപിക്കാരുമാണ്. അതേസമയം, ഇന്ത്യയിലെ ഏറ്റവും ദരിദ്രനായ എംഎൽഎ പശ്ചിമ ബംഗാളിലെ ഇൻഡസ് മണ്ഡലത്തിൽ നിന്നുള്ള നിർമ്മൽ കുമാർ ധാരയാണ്. 1,700 രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. ബാധ്യതകളൊന്നുമില്ല.

കേരളത്തിൽ ഏറ്റവും കൂടുതൽ ധനികനായ എംഎഎൽമാരിൽ ഒന്നാം സ്ഥാനം നിലമ്പൂർ എംഎൽ പിവി അൻവറിനാണ്. രണ്ടാം സ്ഥാനം മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടനും. 149-ാം സ്ഥാനത്തുള്ള പി വി അൻവറിന് റിപ്പോർട്ട് പ്രകാരം 64.14 കോടിയുടെ സ്വത്താണുള്ളത്.17.06 കോടിയുടെ ബാധ്യതകളും പറയുന്നു. 295-ാം സ്ഥാനത്തുള്ള മാത്യു കുഴൽനാടന് 34.77 കോടിയുടെ സ്വത്തും 33.51 ലക്ഷത്തിന്റെ ബാധ്യതകളുമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

369-ാം സ്ഥാനത്ത് പാല എംഎൽഎ മാണി സി കാപ്പനും സ്ഥാനം പിടിച്ചു. 27 കോടി ആസ്തിയുള്ള കാപ്പന് 4 കോടി ബാധ്യതയുണ്ട്. പട്ടികയിൽ 526-ാം സ്ഥാനത്ത് പത്തനാപുരം എംഎൽഎ ഗണേഷ് കുമാറും ഉണ്ട്. 537-ാമത് പിറവം എംഎൽഎ അനൂപ് ജേക്കബ്-18 കോടി, 595-ാമത് താനൂർ എംഎൽഎ വി അബ്ദുറഹിമാൻ-17 കോടി, മങ്കട ലീഗ് എംഎൽഎ മഞ്ഞളാംകുഴി അലി- 15 കോടി, കുന്നത്തുനാട് എംഎൽഎ പിവി ശ്രീനിജിൻ – 15 കോടി.

കൊല്ലം എംഎൽഎ മുകേഷ് 14 കോടി എന്നിങ്ങനെയാണ് പട്ടികയിൽ ആദ്യമുള്ള കേരളത്തിലെ എംഎഎമാർ. 3075-ാം സ്ഥാനത്തുള്ള ധർമ്മടം എംഎൽഎ എകൂടിയായ മുഖ്യമന്ത്രി പിണറായി വിജയന് 1.18 കോടിയുടെ ആസ്തിയാണുള്ളത്. അദ്ദേഹത്തിന് ബാധ്യതകൾ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പറവൂർ എംഎൽഎയും പ്രതിപക്ഷ നേതാവുമായ വിഡി സതീഷന് ആറ് കോടിയുടെ ആസ്തിയുണ്ടെന്നാണ് കണക്ക്. അദ്ദേഹത്തിന് ബാധ്യതകൾ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം3 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം4 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം5 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

കേരളം6 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

കേരളം7 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കേരളം8 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

കേരളം1 day ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version