ദേശീയം
കര്‍ഷകരുടെ സമരത്തിന് വീണ്ടും പിന്തുണ നല്‍കുന്ന പോസ്റ്റിട്ടു കുറിച്ച് മുന്‍ പോണ്‍ താരം മിയ ഖലീഫ
കര്‍ഷകരുടെ സമരത്തിന് വീണ്ടും പിന്തുണ നല്‍കുന്ന പോസ്റ്റിട്ടു കുറിച്ച് മുന്‍ പോണ്‍ താരം മിയ ഖലീഫ. താരത്തിന്റെ ആദ്യ പോസ്റ്റിനെ വിമര്‍ശിച്ച് ഒരു വിഭാഗം രംഗത്ത് എത്തിയപ്പോള്‍ അവരെ പരിഹസിച്ച് താന്‍ കര്‍ഷകര്‍ക്ക് ഒപ്പമെന്ന് മിയ വ്യക്തമാക്കിയിരുന്നു.
ഇപ്പോള്‍ ഇതിന് പിന്നാലെ ഇന്ത്യന്‍ ഭക്ഷണം രുചിച്ചുകൊണ്ടുള്ള താരത്തിന്റെ വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്.എഴുത്തുകാരി രൂപി കൗര്‍ ആണ് തനിക്ക് ഇന്ത്യന്‍ ഭക്ഷണങ്ങള്‍ എത്തിച്ചു നല്‍കിയതെന്ന് മിയ പറയുന്നു.
ആസ്വദിച്ച് ഭക്ഷണം കഴിക്കുന്ന മിയ #FarmersProtests എന്ന ഹാഷ്ടാഗും പങ്കുവച്ചു. ലോകമെങ്ങും വലിയ ആരാധക പിന്തുണയുള്ള താരം പങ്കുവയ്ക്കുന്ന വിഡിയോ വൈറലായി മാറിയിരിക്കുകയാണ്.
ഇതോടെ രാജ്യാന്തര തലത്തില്‍ സജീവ ചര്‍ച്ചയായി കര്‍ഷക സമരം മാറുകയാണ്.