ദേശീയം
ഭാരത് ജോഡോ യാത്രയുടെ മെഗാ റാലി; ഇടതു പാർട്ടികൾ പങ്കെടുക്കില്ല
ഭാരത് ജോഡോ യാത്രയുടെ മെഗാ റാലിക്ക് ഇടതു പാർട്ടികൾ ഇല്ല. ക്ഷണം ലഭിച്ചെങ്കിലും സിപിഎമ്മും സിപിഐയും പങ്കെടുക്കുന്നില്ല. വൈകിട്ട് ആറ് മണിയോടെ മുംബൈ ശിവാജി പാർക്കിൽ നിന്നാണ് മെഗാ റാലി ആരംഭിക്കുക. ശരത് പവാർ, ഉദ്ധവ് താക്കറെ, അഖിലേഷ് യാദവ്, തേജസ്വി യാദവ്, ഭഗവന്ത് മൻ, എംകെ സ്റ്റാലിൻ തുടങ്ങിയവരൊക്കെ റാലിയിൽ പങ്കെടുക്കും.
റാലിയിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ച സിപിഐഎമ്മിനെ വിമർശിച്ച് ചാണ്ടി ഉമ്മൻ രംഗത്തുവന്നു. രാഹുൽ ഗാന്ധിയും കെസിയും മത്സരിക്കുന്നതാണ് ഇത്തവണ റാലിയിൽ പങ്കെടുക്കാതിരിക്കാൻ കാരണം പറയുന്നത്. എങ്കിൽ കശ്മീരിൽ പങ്കെടുക്കത്തത് എന്ത് കൊണ്ടായിരുന്നു? സിപിഐഎം ബിജെപിക്ക് പാത ഒരുക്കുകയാണ്. അവർ തമ്മിലുള്ള ബന്ധം പുറത്താവുകയാണ്. സിഎഎയ്ക്കെതിരെ സമരം ചെയ്യുന്നവർ എന്തുകൊണ്ടാണ് ഇത്രയും പ്രധാനപ്പെട്ട റാലിയിൽ നിന്ന് വിട്ടുനിൽക്കുന്നത് എന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.