Connect with us

കേരളം

ജോസഫൈന്റെ മൃതദേഹം മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിന് കൈമാറും

Untitled design 70

അന്തരിച്ച കേന്ദ്ര കമ്മിറ്റി അംഗം എം.സി. ജോസഫൈന്റെ മൃതദേഹം മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിന് വിട്ടുനൽകും. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ മൃതദേഹം കളമശേരി മെഡിക്കൽ കോളജിന് കൈമാറുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇന്നലെ പാർട്ടി കോൺഗ്രസ് വേദിയിൽ കുഴഞ്ഞുവീണ ജോസഫൈൻ, കണ്ണൂർ എകെജി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്.

ജോസഫൈന്റെ മൃതദേഹം ഇന്നു രാത്രിയോടെ അങ്കമാലിയിലെത്തിക്കും. പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ചുള്ള വൊളന്റിയർ പരേഡിനുശേഷം മൃതദേഹവുമായുള്ള ആംബുലൻസ് കണ്ണൂരിൽനിന്ന് പുറപ്പെടും. എം. സ്വരാജിന്റെ നേതൃത്വത്തിലുള്ള പാർട്ടി നേതാക്കൾ മൃതദേഹത്തെ അനുഗമിക്കും. നാളെ സിപിഎം ഏരിയ കമ്മിറ്റി ഒാഫിസിലും സിഎസ്ഐ ഓഡിറ്റോറിയത്തിലും മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കുന്നുണ്ട്. പൊതുദർശനങ്ങളെല്ലാം പൂർത്തിയാക്കിയ ശേഷമാകും മൃതദേഹം മെ‍ഡിക്കൽ കോളജിനു കൈമാറുക.

നിലപാടുകള്‍ക്ക് കാരിരുമ്പിന്‍റെ കരുത്തുള്ള നേതാവായിരുന്നു എം.സി. ജോസഫൈന്‍. വിമര്‍ശനങ്ങളെ ഭയക്കാതെ നിലപാടുകളില്‍ ഉറച്ചുനിന്ന വ്യക്തിത്വം. നിലപാടുകളിലെ ആ സ്ഥൈര്യം തന്നെയാണ് വൈപ്പിന്‍കരയില്‍നിന്ന് സിപിഎമ്മിന്‍റെ കേന്ദ്രകമ്മിറ്റി വരെ ജോസഫൈനെ എത്തിച്ചത്. വിമര്‍ശനങ്ങളില്‍ പതറാത്ത നിലപാടിന്‍റെ കരുത്തുള്ള സഖാവിനെയാണ് എം.സി. ജോസഫൈന്‍ വിട പറയുമ്പോള്‍ ഇടതുപ്രസ്ഥാനങ്ങള്‍ക്ക് നഷ്ടമാകുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം17 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം6 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം6 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version