Connect with us

കേരളം

സാര്‍, മാഡം വിളികള്‍ വേണ്ട; ‘ജനങ്ങളാണ് പരമാധികാരി’,മാതൃകയായി ഒരു പഞ്ചായത്ത്

Published

on

നാം ഇന്ന് ഏതൊരു സ്ഥാപനത്തിൽ പോയാലും ഉദ്യോഗസ്ഥരെ ബഹുമാന സൂചകമായി സാർ അല്ലെങ്കിൽ മാഡം എന്നാണ് സംബോധന ചെയ്യാറുള്ളത്. എന്നാൽ ബ്രിട്ടീഷ് കാലത്തിന്റെ ശേഷിപ്പുകളായ സാര്‍, മാഡം വിളികള്‍ വിവിധ തലങ്ങളില്‍ അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ സജീവമായി മുന്നോട്ടുപോകുന്നുണ്ട്. ഇപ്പോള്‍ ഈ ചര്‍ച്ചകള്‍ക്ക് കൂടുതല്‍ കരുത്ത് പകര്‍ന്ന് മാതൃകയായിരിക്കുകയാണ് പാലക്കാട് മാത്തൂര്‍ പഞ്ചായത്ത്. പഞ്ചായത്ത് ഓഫീസില്‍ ഇനി മുതല്‍ സാര്‍, മാഡം വിളികള്‍ ഉണ്ടാവില്ല. ഇതുസംബന്ധിച്ച പ്രമേയം മാത്തൂര്‍ പഞ്ചായത്ത് ഭരണസമിതി ഐകകണ്‌ഠ്യേന പാസാക്കി.

എട്ട് കോണ്‍ഗ്രസ് അംഗങ്ങളും ഏഴ് സിപിഎം അംഗങ്ങളും ഒരു ബിജെപി അംഗവും ഒരുപോലെ ഇതിനെ പിന്തുണച്ചു.വിവിധ ആവശ്യങ്ങള്‍ക്കായി പഞ്ചായത്ത് ഓഫീസിലെത്തുന്നവര്‍ ഉദ്യോഗസ്ഥരെയോ ഭരണസമിതി അംഗങ്ങളെയോ ‘സാര്‍’, ‘മാഡം’ തുടങ്ങിയ വാക്കുകളുപയോഗിച്ച് അഭിസംബോധന ചെയ്യുന്നത് അവസാനിപ്പിക്കാനാണ് ഭരണസമിതി പ്രമേയം പാസാക്കിയത്. വിവിധ സേവനങ്ങള്‍ക്കായി കത്തിടപാടുകള്‍ നടത്തുമ്പോള്‍ സാര്‍, മാഡം എന്നി അഭിസംബോധനകള്‍ വേണ്ടെന്നും ഭരണസമിതി അറിയിച്ചു. കത്തിടപാടുകളില്‍ അപേക്ഷിക്കുന്നു, അഭ്യര്‍ഥിക്കുന്നു എന്നി പദങ്ങളും ഒഴിവാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

പകരം താത്പര്യപ്പെടുന്നു, അവകാശപ്പെടുന്നു എന്നീ പദങ്ങള്‍ ഉപയോഗിക്കാം. ഇതിന്റെ പേരില്‍ ആരെങ്കിലും സേവനം നിഷേധിച്ചാല്‍ പരാതിപ്പെടാവുന്നതാണെന്നും ഭരണസമിതി അറിയിച്ചു.ബ്രിട്ടീഷ് കാലത്തിന്റെ ശേഷിപ്പുകള്‍ ജനാധിപത്യരാജ്യത്ത് ആവശ്യമില്ലെന്നാണ് ഭരണസമിതി ചുണ്ടികാണിക്കുന്നത്.
‘സാര്‍’, ‘മാഡം’ എന്നിവക്ക് പകരം ഉദ്യോഗസ്ഥരെയും ഭരണസമിതി അംഗങ്ങളെയും അവരുടെ പേരുകളോ തസ്തിക നാമങ്ങളോ വിളിക്കാം. ഓരോ ജീവനക്കാരും മേശക്ക് മുകളില്‍ പേരും തസ്തികയും പ്രദര്‍ശിപ്പിക്കും. ഇതു കൂടാതെ, ഉചിതമായ വാക്ക് നിര്‍ദേശിക്കാന്‍ ഔദ്യോഗിക ഭാഷാ വകുപ്പിനോട് ഭരണസമിതി ആവശ്യപ്പെട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം1 day ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം1 day ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version