കേരളം
കൊവിഡിനും എബോളയ്ക്കും പിന്നലെ മാര്‍ബര്‍ഗ് വൈറസ്, മരണസാദ്ധ്യത 88 ശതമാനത്തോളം
കൊവിഡിനും എബോളയ്ക്കും പിന്നലെ പുതിയ വൈറസ് എത്തുന്നു. മാര്‍ബര്‍ഗ് വൈറസ് എന്ന് പേരിട്ടിരിക്കുന്ന ഈ വൈറസ് പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഗിനിയയിലാണ് കൂടുതലായും കണ്ടുവരുന്നത്.
വവ്വാലുകളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഈ വൈറസ് പിടിപ്പെടുന്നവരില്‍ മരണസാദ്ധ്യത 24 മുതല്‍ 88 ശതമാനം വരെയാണെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ ചൂണ്ടികാണിക്കുന്നു. ഗ്വാക്കൊഡോയില്‍ ഓഗസ്റ്റ് രണ്ടിന് മരണപ്പെട്ട രോഗിയുടെ പരിശോധനാ റിപ്പോര്‍ട്ടിലാണ് മാര്‍ബര്‍ഗ് വൈറസിന്റെ സാന്നിദ്ധ്യം ആദ്യമായി സ്ഥിരീകരിക്കുന്നത്.
റൗസെറ്റസ് വിഭാഗത്തില്‍പെടുന്ന വവ്വാലുകളില്‍ നിന്നാണ് ഈ വൈറസ് പകരാന്‍ സാദ്ധ്യത കൂടുതല്‍. വൈറസ് ബാധിച്ച മനുഷ്യരുടെ ശരീരസ്രവങ്ങളില്‍ നിന്നും മറ്റുള്ളവരിലേക്ക് ഈ വൈറസ് പകരും. വൈറസ് സ്ഥിരീകരിക്കപ്പെട്ട പ്രദേശങ്ങളില്‍ രോഗഭീഷണി വളരെ കൂടുതലാണെങ്കിലും ആഗോള തലത്തില്‍ വലിയ ഭീഷണിയുണ്ടാകാന്‍ സാദ്ധ്യത കുറവാണെന്നും അനാവശ്യ ഭയം ഇതിന്റെ പേരില്‍ വേണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
പെട്ടെന്നുള്ള കടുത്ത പനി, തലവേദന, ശാരീരിക അസ്വസ്ഥതകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. വൈറസിനെതിരേ ഫലപ്രദമായ മരുന്നോ അംഗീകൃത വാക്‌സിനോ ഇതുവരെ കണ്ടെത്തിയിട്ടില്ല.