Connect with us

കേരളം

സഹോദരിമാരെ കൊലപ്പെടുത്തിയ രീതി ഭാവവ്യത്യാതമില്ലാതെ വിവരിച്ച് കവളപ്പാറ കൊലക്കേസിലെ പ്രതി മണികണ്ഠൻ

Published

on

Screenshot 2023 09 09 175214

സഹോദരിമാരെ കൊലപ്പെടുത്തിയ രീതി ഭാവവ്യത്യാതമില്ലാതെ വിവരിച്ച് കവളപ്പാറ കൊലക്കേസിലെ പ്രതി മണികണ്ഠൻ. പ്രതിയെ കവളപ്പാറയിലെ വീട്ടിലെത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. കനത്ത പൊലീസ് സുരക്ഷയിലായിരുന്നു തെളിവെടുപ്പ്.

വ്യാഴാഴ്ച ഉച്ചയ്കക്ക് പന്ത്രണ്ടുമണിയോടെ കവളപ്പാറ നീലാമലക്കുന്നിലെ വീട്ടിലെത്തിയതു മുതൽ രണ്ടുമണിക്കൂറിലെറെ സമയം ഇവിടെ നടന്ന സംഭവങ്ങൾ മണികണ്ഠൻ അന്വേഷണസംഘത്തോട് വിവരിച്ചു. മാസങ്ങൾക്ക് മുമ്പ് ഈ വീട്ടിൽ പെയിൻ്റിംഗ് ജോലിക്കെത്തിയതായിരുന്നു ഇയാൾ. പത്മിനിയും തങ്കവുമായി ഇതിനകം ഇവരുടെ വിശ്വാസം നേടിയെടുത്തിരുന്നു. മാസങ്ങളായി ആസൂത്രണം ചെയ്ത മോഷണം നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു വ്യാഴാഴ്ച ഇയാളെത്തിയത്.

പത്മിനിയുമായി സംസാരിച്ചിരുന്നു. ഇതിനിടെ ഇവർ നൽകിയ ഭക്ഷണവും കഴിച്ചു. പിന്നീടാണ് പണവും സ്വർണവം ആവശ്യപ്പെട്ടത്. നൽകാതായപ്പോൾ തർക്കമായി. ഇതിനിടെ, തൊട്ടടുത്ത് താമസിക്കുന്ന തങ്കം ശബ്ദം കേട്ടെത്തി. മാല പിടിച്ചുപറിക്കുന്നതിനിടെ, ഇരുവരും ചേർന്ന് മണികണ്ഠനെ തളളിയിട്ടു. തുടന്നാണ് ഇരുമ്പുപൈപ്പുപയോഗിച്ച് ഇരുവരെയും മണികണ്ഠൻ മാരകമായി മുറിവേൽപ്പിച്ചത്. മരണം ഉറപ്പാക്കാൻ ഗ്യാസ് സിലിണ്ടർ തുറന്ന് തീ ക്കൊളുത്തി. ഇതിനുപയോഗിച്ച സിഗരറ്റ് ലാംപും, ആക്രമണത്തിന് ഉപയോഗിച്ച ഇരുമ്പു പൈപ്പും അന്വേഷണ സംഘം കണ്ടെടുത്തു. മണിക്ഠനെ തെളിവെടുപ്പിനെത്തിക്കുന്നതറിഞ്ഞ് നിരവധിപേരാണ് നീലാമലക്കുന്നിലെത്തിയത്. ഇരട്ടക്കൊലപാതകം നടന്നതിൻ്റെ ഞെട്ടൽ ഇനിയും നാട്ടുകാർക്ക് മാറിയിട്ടില്ല.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം12 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം6 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം6 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version