കേരളം
മജ്ലിസ് ഹോട്ടലില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു
പറവൂരിലെ മജ്ലിസ് ഹോട്ടലില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. ചേന്ദമംഗലം സ്വദേശി ജോര്‍ജ് ആണ് മരിച്ചത്.
മൂന്ന് ദിവസം മുന്‍പ് ആശുപത്രി വിട്ട ജോര്‍ജ് ഇന്നലെ വീട്ടില്‍ വച്ചാണ് മരിച്ചത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ കാരണം വ്യക്തമാകൂ എന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ദിവസങ്ങള്‍ക്ക് മുന്‍പ് ദേശീയപാത 66-നു സമീപം പ്രവര്‍ത്തിച്ചിരുന്ന മജ്ലിസ് ഹോട്ടലില്‍നിന്ന് കുഴിമന്തി, അല്‍ഫാം തുടങ്ങിയവ കഴിച്ച എഴുപതോളം പേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഛര്‍ദി, വയറിളക്കം, പനി, വിറയല്‍, വയറുവേദന എന്നിവയെ തുടര്‍ന്ന് കുട്ടികളടക്കമുള്ളവരാണ് ചികിത്സ തേടിയത്.
പറവൂര്‍ താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലുമാണ് ചികിത്സ തേടി എത്തിയത്. സംഭവത്തിന് പിന്നാലെ ഹോട്ടല്‍ നഗരസഭ ആരോഗ്യവിഭാഗം പൂട്ടിച്ചു. ഹോട്ടല്‍ ഉടമകള്‍ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുക്കുകയും ചെയ്തു.