Connect with us

ക്രൈം

ട്രെയിനിൽ നിന്ന് സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നഗ്നത പ്രദർശിപ്പിച്ച ആള്‍ പിടിയില്‍

Published

on

20230712 084703.jpg

തിരുവനന്തപുരത്ത് ട്രെയിനിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെ സ്ഥിരമായി നഗ്നതാ പ്രദർശനം നടത്തിയ ആളിനെ യാത്രക്കാരും നാട്ടുകാരും ചേർന്ന് പിടികൂടി. ശ്രീകാര്യം ഇടവക്കാട് സ്വദേശി സുരേഷ് കുമാർ (57) ആണ് പിടിയിലായത്. ട്രെയിനിലെ ബാത്ത് റൂമിന്റെ ഗ്ലാസ് ഇളക്കി മാറ്റി പ്ലാറ്റ് ഫോമിലുള്ള സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു.

ട്രെയിനില്‍ നിന്നുള്ള ഇയാളുടെ പ്രവൃത്തി പതിവായതോടെ യാത്രക്കാര്‍ പ്രതിയെ പിടികൂടാന്‍ തീരുമാനിച്ചു. തുടര്‍ന്ന് ചിറയിൻകീഴ് മുതൽ ഇയാളെ നിരീക്ഷിച്ചു വന്ന യാത്രക്കാർ കഴക്കൂട്ടത്തു വച്ചാണ് ഇയാളെ പിടികൂടിയത്.

ട്രെയിൻ സ്റ്റേഷനുകളിലെത്തുമ്പോഴാണ് ഇയാൾ ബാത്റൂം വിൻഡോ വഴി നഗ്നതാ പ്രദ്രർശനം നടത്തുന്നത്. അതിനാൽ തന്നെ ഇയാളുടെ മുഖം കാണാൻ കഴിഞ്ഞിരുന്നില്ല. സംഭവം നിരന്തരമായതോടെ പെൺകുട്ടികൾ വീട്ടുകാരെ വിവരം അറിയിച്ചു. തുടർന്ന് ചിറയിൻകീഴ് പോലീസിൽ പരാതി നൽകിയിരുന്നു.

നാട്ടുകാരും സ്കൂൾ ജീവനക്കാരും സംഘടിച്ച് ട്രെയിനിൽ യാത്ര ചെയ്ത് നിരീക്ഷിച്ചാണ് ഇയാളെ പിടികൂടിയത്. കഴക്കൂട്ടത്ത് റെയിൽവേ സ്റ്റേഷനിൽ വച്ച് റെയിൽവേ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം1 day ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം2 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം2 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം2 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം2 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം2 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം2 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം2 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം2 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version