ക്രൈം
നാടുകാണിയില്‍ യുവാവിന്റെ മരണം; കൊലപാതകമെന്ന് ബന്ധുക്കൾ
![cats 3](https://citizenkerala.com/wp-content/uploads/2021/03/cats-3.jpg)
ഇടുക്കി നാടുകാണിയില്‍ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി കുടുംബം. യുവാവിന്‍റെ മരണം കൊലപാതകമെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. പതിനേഴുകാരിയെ പ്രണയിച്ചതിന് യുവാവിനെ കൊന്നതാകാമെന്നാണ് ആരോപണം.
അതേസമയം പെൺകുട്ടിയെ നാടുകാണി ചുരത്തിൽ നിന്ന് തള്ളിയിട്ട ശേഷം യുവാവ് ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് അറിയിച്ചു. കോട്ടയം മേലുകാവുമറ്റം സ്വദേശി അലക്സിന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. കഴിഞ്ഞ ദിവസമാണ് അലക്സിനെ കുളമാവ് നാടുകാണി പവലിയന് സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇടുക്കി സ്വദേശിയായ പതിനേഴുകാരിയുമായി അലക്സ് പ്രണയത്തിലായിരുന്നു. കഴിഞ്ഞ ദിവസം ഇരുവരെയും കാണാനില്ലെന്ന് അറിയിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.
പൊലീസ് പരിശോധനയിൽ നാടുകാണി പവലിയനടുത്ത് നിന്ന് അലക്സിന്‍റെ ബൈക്ക് കണ്ടെത്തി. തുടർപരിശോധനയിൽ പവലിയന് താഴെ അലക്സിനെ ജീൻസ് പാന്‍റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.