Connect with us

കേരളം

വയനാട്ടിലെ നരഭോജി കടുവ ഇനി തൃശൂരിൽ ; മുഖത്തെ പരുക്കിന് ചികിത്സ നല്‍കും

Published

on

Untitled design

വയനാട് വാകേരിയില്‍ നിന്ന് പിടികൂടിയ നരഭോജി കടുവയെ തൃശൂര്‍ പുത്തൂരിലെ സുവോളജിക്കല്‍ പാര്‍ക്കിലെത്തിച്ചു. വനംവകുപ്പിന്റെ പ്രത്യേക വാഹനത്തിലാണ് കടുവയെ പുത്തൂരിലെത്തിച്ചത്. സുവോളജിക്കല്‍ പാര്‍ക്കില്‍ ഐസൊലേഷന്‍ സംവിധാനം ഉള്‍പ്പെടെ ഒരുക്കിയിട്ടുണ്ട്.കടുവയുടെ മുഖത്ത് നിലവില്‍ പരുക്കേറ്റ നിലയിലാണ്. ഇത് ചികിത്സിക്കാന്‍ വെറ്ററിനറി ഡോക്ടറെയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മൂക്കിലെ ചികിത്സയ്ക്ക് ശേഷമാകും ഐസൊലേഷന്‍ മുറിയിലേക്ക് മാറ്റുക. മറ്റൊരു കടുവയുമായുള്ള ഏറ്റുമുട്ടലില്‍ പരുക്കേറ്റതായാണ് സൂചന. ഇന്നലെയാണ് വാകേരിയിലെ കൂടല്ലൂരില്‍ സ്ഥാപിച്ച കെണിയില്‍ നരഭോജി കടുവ വീണത്. ബത്തേരി കുപ്പാടി മൃഗപരിപാലന കേന്ദ്രത്തില്‍ നിലവില്‍ കടുവകളുടെ എണ്ണം പരമാവധിയാണ്. ഇതിനിടയിലാണ് വയനാട് വൈല്‍ഡ് ലൈഫ് ഫോര്‍ട്ടി ഫൈവ് കടുവ കൂടി എത്തിയത്.

ഏഴു കടുവകള്‍ക്കുള്ള കൂടുകളാണ് കുപ്പാടിയില്‍ ഉള്ളത്. നിലവിലെ എണ്ണം എട്ടായി . ഈ സാഹചര്യത്തിലാണ് വാകേരിയിലെ കടുവയെ പുത്തൂരിലേക്ക് മാറ്റാനുള്ള തീരുമാനം. കടുവയെ വയനാടിന് പുറത്തേക്ക് മാറ്റുമെന്ന് വകേരിക്കാര്‍ക്ക് വനം വകുപ്പ് ഉറപ്പുനല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് പുത്തൂരിലേക്ക് മാറ്റുന്നത്. ക്ഷീരകര്‍ഷകനായ പ്രജീഷിനെ കൊലപ്പെടുത്തിയ കടുവ പിടിയില്‍ ആകുന്നത് 10 ദിവസത്തിന് ശേഷമാണ് കെണിയില്‍ വീണത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം3 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം3 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം4 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം4 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം4 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം4 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം4 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം4 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം4 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version