Connect with us

ആരോഗ്യം

24 മണിക്കൂറിനിടെ 24,882 കോവിഡ് കേസുകൾ; കേരളമുൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിൽ കുതിച്ചുചാട്ടം തുടരുന്നു

Published

on

fs

ദിവസേന റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളിൽ മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, ഗുജറാത്ത്, തമിഴ്നാട് സംസ്ഥാനങ്ങളിൽ കുതിച്ചുചാട്ടം തുടരുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഈ സംസ്ഥാനങ്ങളിൽ രണ്ടാം തരംഗമാണെന്ന ആശങ്കയാണ് കേന്ദ്രം പങ്കിടുന്നത്.

അതേസമയം, അവസാന 24 മണിക്കൂറിൽ രാജ്യത്ത് 24,882 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഈ വർഷം ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ആദ്യമായാണ്. ഇതുവരെ ആകെ 1,13,33,728 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

അവസാന 24 മണിക്കൂറിൽ 140 മരണങ്ങളും റിപ്പോർട്ട് ചെയ്തതോടെ ആകെ മരിച്ചവരുടെ എണ്ണം 1,58,446 ആയി. രോഗമുക്തി നേടിയവരുടെ എണ്ണം 1.09 കോടി കടന്നു. നിലവിൽ 1,97,237 പേരാണ് സജീവ രോഗികൾ. ഇത് ആകെ രോഗബാധിതരുടെ 1.74% ആണ്.

ആകെ റിപ്പോർട്ട് ചെയ്ത കേസുകളിൽ 85.6 ശതമാനവും മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, ഗുജറാത്ത്, തമിഴ്നാട് സംസ്ഥാനങ്ങളിൽനിന്നാണ്. ഇതിൽ മഹാരാഷ്ട്രയിൽനിന്നും കേരളത്തിൽനിന്നുമായി ഇന്ത്യയിലെ ആകെ സജീവ കോവിഡ് കേസുകളിൽ 71.69% ഉണ്ട്.

മാർച്ച് 12 വരെ 22,58,39,273 സാംപിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചു. ഇതിൽ ഇന്നലെ മാത്രം 8,40,635 സാംപിളുകൾ പരിശോധിച്ചു. വെള്ളിയാഴ്ച 20 ലക്ഷത്തിലധികം പേർക്ക് വാക്സീൻ കുത്തിവയ്പ്പെടുത്തതായി കേന്ദ്രം വ്യക്തമാക്കി.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം14 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം15 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം19 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം24 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം2 days ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version