Connect with us

കേരളം

മറയൂർ ശർക്കരക്ക് അന്താരാഷ്ട്ര വിപണിയൊരുക്കി ലുലു ഗ്രൂപ്പ്; കയറ്റുമതിക്ക് തുടക്കം

Published

on

കേരളത്തിലെ കാർഷിക മേഖലയുടെ അടയാളമായ മറയൂർ ശർക്കര കടൽ കടക്കുന്നു. ഇടുക്കിയിലെ മറയൂരില്‍ നിന്ന് ദുബൈയിലേക്കുള്ള ജിഐ ടാഗ് ചെയ്ത മറയൂര്‍ ശര്‍ക്കരയുടെ ആദ്യ കയറ്റുമതിക്ക് തുടക്കമായി. ജിഐ ടാഗ് ഉല്‍പ്പന്നമായി മറയൂര്‍ ശര്‍ക്കര ദുബൈയിലേക് കയറ്റുമതി ചെയുന്നത് ഫെയര്‍ എക്‌സ്‌പോര്‍ട്ട് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ്. അപെഡയുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത ലുലു ഗ്രൂപ്പ് ഇന്റര്‍നാഷനലിന്റെ പ്രമുഖ സ്ഥാപനമാണ് ഫെയര്‍ എക്‌സ്‌പോര്‍ട്ട് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്.

കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള കാര്‍ഷിക-സംസ്‌കരിച്ച ഭക്ഷണ കയറ്റുമതി വികസന അതോറിറ്റി (എപിഇഡിഎ) യുടെ ആഭിമുഖ്യത്തിലാണ് കയറ്റുമതിക്കുള്ള നടപടികൾ പൂർത്തിയാക്കിയത്. അപേഡ ചെയര്‍മാന്‍ ഡോ എം അംഗമുത്തുവാണ് കയറ്റുമതി ചെയ്യപ്പെടുന്ന ആദ്യ ലോഡ് ഫ്‌ളാഗ് ഓഫ് ചെയ്തത്. രാസവളമോ വസ്തുക്കളോ ഉപയോഗിക്കാതെ തയ്യാറാക്കിയ മറയൂര്‍ ശര്‍ക്കര ലോകത്തിന്റെ എല്ലാ ഭാഗത്തേക്കും കയറ്റുമതി ചെയ്യാൻ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന കാര്‍ഷിക വകുപ്പ് ഡയറക്ടര്‍ ടിവി സുഭാഷ്, ഫെയര്‍ എക്‌സ്‌പോര്‍ട്ട് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രതിനിധികള്‍, അപെഡയിലെ മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ച് കേരളത്തില്‍ നിന്നുള്ള കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിശദമായ കര്‍മപദ്ധതി ഉടന്‍ വികസിപ്പിക്കുമെന്ന് സംസ്ഥാന കാര്‍ഷിക ഡയറക്ടര്‍ ടി വി സുഭാഷ് ഐ എ എസ് വ്യക്തമാക്കി. ദേശീയ അന്തര്‍ദ്ദേശീയ വിപണികളില്‍ ഭൂമിശാസ്ത്രപരമായ സൂചന ടാഗ് / ജിഐ ടാഗ് ഉത്പന്നങ്ങളുടെ ആവശ്യകത വര്‍ധിപ്പിക്കുന്നതിലൂടെ ഉത്പന്നങ്ങള്‍ ഉല്പാദിപ്പിക്കുന്നവരുടെ സാമ്പത്തിക അഭിവൃദ്ധിക്കും കാരണമാകും. ഇന്ത്യയില്‍ നിന്ന് ജി ഐ ടാഗ് ചെയ്ത ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അപെഡയുടെ സംരംഭം 2021-22 ഓടെ 400 ബില്യണ്‍ യുഎസ് ഡോളറിന്റെ കയറ്റുമതിയാണ് ലക്ഷ്യമിടുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത; 10 പേർക്ക് രോഗം സ്ഥിരീകരിച്ചു

കേരളം4 hours ago

യുവ വനിതാഡോക്ടറുടെ 2 വൃക്കകളും തകരാറിൽ; ശസ്ത്രക്രിയ്ക്ക് സഹായം വേണം

കേരളം7 hours ago

ലൈംഗിക വിദ്യാഭ്യാസം ഇനി പാഠ്യപദ്ധതിയിൽ; ആദ്യം ഏഴ്,ഒമ്പത് ക്ലാസുകളിൽ

കേരളം7 hours ago

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

കേരളം8 hours ago

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

കേരളം4 days ago

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

കേരളം4 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം6 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം6 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം6 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version