ദേശീയം
പാചക വാതക വില വീണ്ടും വർദ്ധിച്ചു
പാചക വാതക വില വീണ്ടും ഉയർന്നു. ഗാർഹികോപയോഗങ്ങൾക്കുള്ള സിലിണ്ടറിന് 50 രൂപയാണ് വർധിച്ചിരിക്കുന്നത്. വിലവർധന തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും.
ഡൽഹിയിൽ ഇനി മുതൽ 796 രൂപയ്ക്കാവും സബ്സിഡിയില്ലാത്ത സിലിണ്ടർ ലഭ്യമാവുക. ഡിസംബറിന് ശേഷം പാചക വാതക സിലിണ്ടറിനുണ്ടാകുന്ന മൂന്നാമത്തെ വിലവർധനയാണിത്. ഡിസംബർ ഒന്നിനും ഡിസംബർ 16 നും 50 രൂപ വീതം വർധിച്ചിരുന്നു. ഫെബ്രുവരി 4ന് 26 രൂപയും വർധിച്ചിരുന്നു.
അതേസമയം, ഇന്ന് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 29 പൈസയും ഡീസലിന് 34 പൈസയുമാണ് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 90 രൂപ 61 പൈസയായി.
ഒരു ലിറ്റർ ഡീസലിന് 85 രൂപയാണ് ഇന്നത്തെ വില. കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 88 രൂപ 89 പൈസയായി. ഡീസൽ വില 83 രൂപ 34 പൈസയായി.