Connect with us

കേരളം

ലോകായുക്ത ബിൽ ബുധനാഴ്ച പരി​ഗണിക്കും; നിയമസഭാ സമ്മേളനം നാളെമുതൽ

സർക്കാരും ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിലെ പോര് രൂക്ഷമായിരിക്കെ നാളെ മുതൽ നിയമസഭാ സമ്മേളനം തുടങ്ങും. ഗവർണർ ഒപ്പിടാത്തതിനെത്തുടർന്ന് റദ്ദായ 11 ഓർഡിനൻസുകൾക്കു പകരമുള്ള ബില്ലുകൾ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയമസഭയുടെ പ്രത്യേക സമ്മേളനം നാളെമുതൽ ആരംഭിക്കുന്നത്. സെപ്റ്റംബർ രണ്ടുവരെയാണ് സമ്മേളനം. ഗവർണറുടെയും ലോകായുക്തയുടെയും അധികാരം വെട്ടിക്കുറക്കാനുള്ള ബില്ലുകൾ സഭാ സമ്മേളനത്തിൽ വരും.

ലോകായുക്ത നിയമ ഭേദഗതി ബിൽ വരുന്നത് ബുധനാഴ്ചയാണ്. പ്രതിപക്ഷം ബില്ലിനെ ശക്തിയായി എതിർക്കും. ഇക്കാര്യത്തിൽ സിപിഐയുടെ നിലപാടും നിർണ്ണായകമാകും. ഇതുവരെ ഭേദഗതി സംബന്ധിച്ച് സിപിഎം-സിപിഐ ചർച്ച നടന്നിട്ടില്ല. ലോകായുക്ത വിധി മുഖ്യമന്ത്രിക്കോ സർക്കാറിനോ തള്ളിക്കളയാമെന്ന സർക്കാർ ഭേദഗതിയോട് സിപിഐക്ക് എതിർപ്പാണ്. സർക്കാറിന് പകരം ഒരു സ്വതന്ത്ര ഉന്നതാധികാരസമിതി ഹിയറിംഗ് നടത്തട്ടെ എന്നാണ് സിപിഐ നിർദേശിച്ചിരുന്നത്.

വിസി നിയമനത്തിൽ ഗവർണ്ണറുടെ അധികാരം വെട്ടാനുള്ള ബില്ലാണ് മറ്റൊന്ന്. പ്രതിപക്ഷം ഇതിനെ ശക്തമായി എതിർക്കാൻ പ്രിയാ വർഗ്ഗീസിന്റേതടക്കമുള്ള ബന്ധുനിയമനങ്ങൾ ഉന്നയിക്കുമെന്നുറപ്പാണ്.
നാളെ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികം പ്രമാണിച്ച് സഭയുടെ പ്രത്യേക സമ്മേളനമായിരിക്കും ചേരുക.

അന്ന് മറ്റു നടപടികളുണ്ടാകില്ല. ചൊവ്വാഴ്ച സഹകരണസംഘം രണ്ടാം ഭേദഗതി, കേരള മാരിടൈം ബോർഡ് റദ്ദാക്കലും ഒഴിവാക്കലും എന്നീ ബില്ലുകളാണ് പരിഗണിക്കുക. 24-ന് കേരള ലോകായുക്ത, പബ്ലിക് സർവീസ് കമ്മിഷൻ, കേരള ആഭരണത്തൊഴിലാളി ക്ഷേമനിധി എന്നീ ഓർഡിനൻസുകൾ സഭയിലെത്തും. പിന്നീടുള്ള ദിവസങ്ങളിൽ പരി​ഗണിക്കേണ്ട ബില്ലുകളെ സംബന്ധിച്ച് 22-ന് കാര്യോപദേശകസമിതി തീരുമാനിക്കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 hours ago

അടിമുടി മാറാനൊരുങ്ങി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍

കേരളം4 hours ago

മാതൃ-ശിശു സംരക്ഷണത്തിന് മിഡ് വൈഫുകളുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് ഉച്ചകോടി

കേരളം9 hours ago

കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത; 10 പേർക്ക് രോഗം സ്ഥിരീകരിച്ചു

കേരളം11 hours ago

യുവ വനിതാഡോക്ടറുടെ 2 വൃക്കകളും തകരാറിൽ; ശസ്ത്രക്രിയ്ക്ക് സഹായം വേണം

കേരളം14 hours ago

ലൈംഗിക വിദ്യാഭ്യാസം ഇനി പാഠ്യപദ്ധതിയിൽ; ആദ്യം ഏഴ്,ഒമ്പത് ക്ലാസുകളിൽ

കേരളം14 hours ago

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

കേരളം15 hours ago

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

കേരളം5 days ago

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

കേരളം5 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം6 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version