Connect with us

കേരളം

കൊവിഡ് വ്യാപനം; ഡല്‍ഹിയില്‍ ലോക്ക് ഡൗണ്‍ മെയ് 17 വരെ നീട്ടി

Published

on

india covid 2 1

ഡല്‍ഹിയില്‍ ലോക്ക് ഡൗണ്‍ മെയ് 17 വരെ നീട്ടിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ചു. ഡല്‍ഹി മെട്രോ സര്‍വീസുകളും തിങ്കളാഴ്ച മുതല്‍ സര്‍വീസ് നിര്‍ത്തിവയ്ക്കും.

ലോക്ക്ഡൗണ്‍ കാലയളവില്‍ മെട്രോ ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കുറവുണ്ടായെന്നു മുഖ്യമന്ത്രി പറഞ്ഞു. 35 ശതമാനമെന്നത് 23 ശതമാനമായി കുറഞ്ഞെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ നീട്ടി. മെയ് 17 വരെയാണ് നിയന്ത്രണം നീട്ടിയത്. നേരത്തെ മെയ് 10 വരെയാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പടുത്തിയിരുന്നത്.

ഉത്തര്‍പ്രദേശില്‍ ഇന്നലെ 26,847 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 298 പേര്‍ മരിച്ചു. 34,721 പേര്‍ രോഗമുക്തരായി. നിലവില്‍ 2,45,736 പേരാണ് ചികിത്സയിലുള്ളത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം13 hours ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

കേരളം3 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം4 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം4 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം6 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കേരളം6 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

കേരളം6 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

കേരളം6 days ago

തൃശൂരില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി

കേരളം7 days ago

തിരുവനന്തപുരത്തെ ഡബിള്‍ ഡക്കര്‍ ബസിലെ യാത്രക്കാര്‍, വിമാനത്താവള പരിസരത്തെ ദൃശ്യങ്ങള്‍ പകര്‍ത്തരുത്: KSRTC

കേരളം7 days ago

തൃശൂര്‍ പൂരം വിവാദം; സിറ്റി പൊലീസ് കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണറെയും സ്ഥലംമാറ്റും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version