Connect with us

കേരളം

കേരളത്തിൽ ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ

Published

on

Kerala police lockdown 750

മെയ് 30 മുതൽ മലപ്പുറത്തെ ട്രിപ്പിൾ ലോക്ഡൗൺ ഒഴിവാക്കും. ലോക്ക്ഡൗൺ തുടരും. നിയന്ത്രണം കർശനമായി ഉണ്ടാകും.

സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴികെയുള്ള സ്ഥലങ്ങളിലാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

പൊതുവെ രോഗവ്യാപനം കുറയുന്നുണ്ടെങ്കിലും നിയന്ത്രണം ഒഴിവാക്കാറായിട്ടില്ല. സംസ്ഥാനത്താകെ മെയ് 31 മുതൽ ജൂൺ ഒൻപത് വരെ ലോക്ക്ഡൗൺ തുടരും. ഈ ഘട്ടത്തിൽ ചില ഇളവുകൾ നൽകും. അത് അത്യാവശ്യ പ്രവർത്തനത്തിന് വേണ്ടിയാണ്. എല്ലാ വ്യവസായ സ്ഥാപനങ്ങളും ആവശ്യമായ മിനിമം ജീവനക്കാരെ ഉപയോഗിച്ച് തുറക്കാം. ജീവനക്കാരുടെ എണ്ണം 50 ശതമാനം കവിയരുത്.

ആവശ്യമനുസരിച്ച് വ്യവസായ മേഖലകളിലേക്ക് കെഎസ്ആർടിസി സർവ്വീസുകൾ അനുവദിക്കും. തുണിക്കടകള്‍, ചെരുപ്പുകടകള്‍, ജ്വല്ലറികള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍. പ്രവര്‍ത്തനസമയം രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ. ബുക്കുകള്‍ ഉള്‍പ്പെടെ വിദ്യാര്‍ഥികള്‍ക്കുവേണ്ട ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാം.

വ്യവസായ സ്ഥാപനങ്ങൾക്ക് അസംസ്കൃത വസ്തുക്കൾ നൽകുന്ന കടകൾ ചൊവ്വ, വ്യാഴം ശനി ദിവസങ്ങളിൽ അഞ്ച് മണി വരെ പ്രവർത്തിക്കാം. ബാങ്കുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകിട്ട് 5 വരെ. ആർഡി, എൻഎസ്എസ് കലക്ഷന്‍ ഏജന്റുകള്‍ക്ക് തിങ്കളാഴ്ച കലക്ഷന്‍ പിരിക്കാന്‍ യാത്രചെയ്യാം.

കയര്‍ നിര്‍മ്മാണ യൂണിറ്റുകളില്‍ ഉപയോഗിക്കുന്ന യന്ത്രങ്ങള്‍ ചൊവ്വ, ശനി ദിവസങ്ങളില്‍ ഉപയോഗിക്കാം. സ്ത്രീകളുടെ ശുചിത്വവസ്തുക്കള്‍ വിതരണം ചെയ്യുന്ന വാഹനങ്ങള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ട്. ഒപ്റ്റിക്കല്‍ ഷോപ്പുകളും സര്‍വീസ് സെന്ററുകളും ചൊവ്വാഴ്ചയും ശനിയാഴ്ചയും പ്രവര്‍ത്തിക്കാം. ശ്രവണസഹായികള്‍ വില്‍ക്കുന്ന കടകള്‍ക്കും അവയുടെ റിപ്പയറിംഗ് യൂണിറ്റുകള്‍ക്കും ചൊവ്വാഴ്ചയും ശനിയാഴ്ചയും പ്രവര്‍ത്തിക്കാന്‍ അനുമതി. കൃത്രിമ അവയവങ്ങളും അവയുടെ സര്‍വീസ് സെന്ററുകള്‍ വില്‍ക്കുന്ന ഷോപ്പുകള്‍ ചൊവ്വാഴ്ചയും ശനിയാഴ്ചയും പ്രവര്‍ത്തിക്കും. ഗ്യാസ് സ്റ്റൗ റിപ്പയര്‍ യൂണിറ്റുകള്‍, മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ സര്‍വീസ് സെന്ററുകള്‍ക്കും ചൊവ്വാഴ്ചയും ശനിയാഴ്ചയും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ട്.

പിഎസ് സി അഡ്വൈസ് മെമ്മോ ലഭിച്ചവർക്ക് ജോലിക്ക് ഹാജരാകാം. ബുക്ക്‌ സ്റ്റാളുകൾ ചൊവ്വ, വ്യാഴം ശനി ദിവസങ്ങളിൽ തുറക്കാൻ അനുമതിയുണ്ട്. കള്ള് ഷാപ്പുകളിൽ കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് പാഴ്സൽ നൽകാം. പാഴ്വസ്തുക്കൾ സൂക്ഷിക്കുന്ന കടകൾ ആഴ്ചയിൽ രണ്ട് ദിവസം പ്രവർത്തിക്കാം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത; 10 പേർക്ക് രോഗം സ്ഥിരീകരിച്ചു

കേരളം4 hours ago

യുവ വനിതാഡോക്ടറുടെ 2 വൃക്കകളും തകരാറിൽ; ശസ്ത്രക്രിയ്ക്ക് സഹായം വേണം

കേരളം6 hours ago

ലൈംഗിക വിദ്യാഭ്യാസം ഇനി പാഠ്യപദ്ധതിയിൽ; ആദ്യം ഏഴ്,ഒമ്പത് ക്ലാസുകളിൽ

കേരളം7 hours ago

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

കേരളം8 hours ago

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

കേരളം4 days ago

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

കേരളം4 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം6 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം6 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം6 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version