Connect with us

കേരളം

മാലിന്യം തള്ളൽ: കൊച്ചിയിൽ ഒമ്പത് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു

ജില്ലയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളിയവർക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി വെള്ളിയാഴ്ച ഒമ്പത് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. സിറ്റി പോലീസ് പരിധിയിലെ മരട്, എറണാകുളം ടൗൺ നോർത്ത്, എറണാകുളം ടൗൺ സൗത്ത്, ഹാർബർ ക്രൈം, കളമശ്ശേരി, കണ്ണമാലി, ഹിൽപാലസ് തുടങ്ങിയ സ്റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്.

തൈക്കുടം മെട്രോ സ്റ്റേഷനു സമീപം പേട്ട-വൈറ്റില റോഡിൽ നിർത്തിയിട്ട കെ.എൽ.47.എച്ച് .5055 നമ്പർ മിനി ലോറിയിൽ നിന്ന് മാലിന്യം റോഡിലേക്ക് ഒഴുക്കിയതിന് കൊടുങ്ങല്ലൂർ കൂലിമുട്ടം പണിക്കാട്ടിൽ വീട്ടിൽ പി.യു സുനിൽ കുമാറി(47)നെ പ്രതിയാക്കി മരട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.രവിപുരം ഓൾഡ് തേവര റോഡിൽ തന്റെ ഉടമസ്ഥതയിലുള്ള ഗുഡ് വിൽ ഹോസ്റ്റലിലെ മാലിന്യം പൊതുസ്ഥലത്ത് നിക്ഷേപിച്ചതിന് പറവൂർ മാഞ്ഞാലി പറമ്പിൽ വീട്ടിൽ ജാസ്മിൻ സജീർ (29), രവിപുരം ഓൾഡ് തേവര റോഡിൽ മാലിന്യം നിക്ഷേപിച്ചതിന് പൊന്നുരുന്നി ഗീതു നിവാസിൽ ജി.രവി (54) എന്നിവരെ പ്രതിയാക്കി എറണാകുളം ടൗൺ സൗത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

കുണ്ടന്നൂർ ഐലൻഡ് റോഡിൽ പുതിയ റോഡ് പാർക്കിങ്ങിന് എതിർവശം റോഡരികിൽ മാലിന്യം നിക്ഷേപിച്ചതിന് തിരുവനന്തപുരം ചിറയൻകീഴ് കിഴക്കേൽപത്തെഭാഗം വീട്ടിൽ ഷൈജുവി(41)നെ പ്രതിയാക്കി ഹാർബർ ക്രൈം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.ഹിൽപാലസ് ജംഗ്ഷന് സമീപം റോഡ് അരികിൽ മാലിന്യം നിക്ഷേപിച്ചതിന് നടമ ഹരിതത്തിൽ നിഷാന്തി (35 )നെ പ്രതിയാക്കി ഹിൽപാലസ് പൊലീസ് കേസ് രെജിസ്റ്റർ ചെയ്തു.

ദേശീയപാത 544 ൽ പത്തടിപാലത്തിന് സമീപം മാലിന്യം നിക്ഷേപിച്ചതിന് ആലുവ കരിമാലൂർ നത്തോട് വീട്ടിൽ എൻ.എം ഷമീറി(38)നെ പ്രതിയാക്കി കളമശ്ശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

തെക്കേ ചെല്ലാനം സർക്കാർ മൃഗാശുപത്രിക്ക് സമീപം റോഡരികിൽ മാലിന്യം നിക്ഷേപിച്ചതിന് ചേർത്തല അരൂക്കുറ്റി കൊടിയന്തറ വീട്ടിൽ അബ്ദുൽ ഖാദർ(58), ചെല്ലാനം മാളികപറമ്പ് ഭാഗത്ത് പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന് കോട്ടയം കുമാരനല്ലൂർ കുന്നേപറമ്പിൽ വീട്ടിൽ കെ. എസ് സുനീഷ് (40) എന്നിവരെ പ്രതിയാക്കി കണ്ണമാലി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

കലൂർ മണപ്പാട്ടിപറമ്പിന് സമീപം പ്രവർത്തിക്കുന്ന 24×7 എന്ന കടയിലെ മാലിന്യം പൊതുനിരത്തിൽ നിക്ഷേപിച്ചതിന് കടയുടമ പള്ളുരുത്തി കടമാട്ടുപറമ്പിൽ കെ. എസ് ഷക്കീറിനെ(34) പ്രതിയാക്കി എറണാകുളം ടൗൺ നോർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം1 day ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം2 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം2 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം2 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം2 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം2 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം2 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം2 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം2 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version