Connect with us

കേരളം

മാലിന്യം തള്ളൽ: കൊച്ചിയിൽ അഞ്ച് കേസ് കൂടി രജിസ്റ്റർ ചെയ്തു

Screenshot 2023 07 16 192414

ജില്ലയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ പൊലീസ് ശനിയാഴ്ച അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തു. സിറ്റി പൊലീസ് പരിധിയിലെ മരട്, അമ്പലമേട്, ചേരാനല്ലൂർ, കണ്ണമാലി, തോപ്പുംപടി പൊലീസ് സ്റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്.

പൂണിത്തുറ വില്ലേജ് പേട്ട ഭാഗത്ത് ചമ്പക്കര-പേട്ട റോഡിലൂടെ കെ.എൽ-44-538- നമ്പർ വാഹനത്തിൽ നിന്നും മലിനജലം റോഡിലൂടെ ഒഴുക്കിയതിനു കോതമംഗലം പാലക്കൽ വീട്ടിൽ ജിനു പി. ഏലിയാസി (47) നെ പ്രതിയാക്കി മരട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കുന്നത്തുനാട് വില്ലേജ് പെരിങ്ങാല, പിണർമുണ്ട ഭാഗത്ത് ഇഫ്ത്താർ ഹോട്ടലിനു സമീപം റോഡരികിൽ മാലിന്യം നിക്ഷേപിച്ചതിന് കുന്നത്തുനാട് വില്ലേജ് മത്രക്കാട്ടു വീട്ടിൽ പി. വി മൂസ (56) യെ പ്രതിയാക്കി അമ്പലമേട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

ഇടപ്പള്ളി റെയില്‍വേ ഓവര്‍ബ്രിഡ്ജിന് സമീപം സര്‍വ്വീസ് റോഡില്‍ മാലിന്യം നിക്ഷേപിച്ചതിന് വെസ്റ്റ് ബംഗാൾ, മുർഷിദബാദ് സ്വദേശി സൂരുജി (28)നെ പ്രതിയാക്കി ചേരാനല്ലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പള്ളൂരുത്തി വില്ലേജില്‍ ചെറിയകടവ് പള്ളിക്ക് സമീപം കടൽത്തീരത്ത് മാലിന്യം വലിച്ചെറിഞ്ഞതിന് പള്ളുരുത്തി വില്ലേജ്, കണ്ണമാലി, വാഴക്കൂട്ടത്തിൽ വീട്ടിൽ മേഴ്‌സി ആന്റണി (55) യെ പ്രതിയാക്കി കണ്ണമാലി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

കെ.എൽ -17-4119 നമ്പർ‍ സ്ക്കൂട്ടറിൽ തോപ്പുംപടി വില്ലേജ് കരുവേലിപ്പടി ഗവ. ആശുപത്രി ജംഗ്ഷനു സമീപം റോഡരികിൽ മാലിന്യം നിക്ഷേപിച്ചതിന് എറണാകുളം ചുള്ളിക്കൽ സ്വദേശി കെ. ഇ നൗഫലി(41)നെ പ്രതിയാക്കി തോപ്പുംപടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം1 day ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം2 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം2 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം2 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം2 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം2 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം2 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം2 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം2 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version