Connect with us

കേരളം

കൊട്ടിയൂർ ബിജു വധക്കേസിൽ പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും

Screenshot 2023 08 17 101548

കൊട്ടിയൂർ ബിജു വധക്കേസിൽ പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും. രണ്ടു വർഷം മുമ്പാണ് ആസിഡ് എറിഞ്ഞും വെട്ടിയും ബിജുവിനെ കൊലപ്പെടുത്തിയത്. ഒന്നാം പ്രതി ജോസിനെതിരെ ന‌ൽകിയ കേസാണ് കൊലപാതകത്തിലേക്ക് എത്തിയത്.

2021 ഒക്ടോബർ 10ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ജീപ്പുമായി വരികയായിരുന്ന ബിജുവിനെ പ്രതികളായ മങ്കുഴി വീട്ടിൽ ജോസും ശ്രീധരനും തടഞ്ഞു. ബക്കറ്റിൽ കരുതിയ ഫോർമിക്ക് ആസിഡ് ബിജുവിന് നേരെ എറിഞ്ഞ ശേഷം വെട്ടുകയായിരുന്നു. ദേഹമാസകലം പൊള്ളലേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിജു ഒരു മാസത്തിനകം മരിച്ചു.

ബിജുവിന്റെ ഭാര്യ ഹൈക്കോടതിയിൽ ന‌‌ൽകിയ ഹ‍ർജിയിൽ അഡ്വ.കെ വിശ്വൻ സ്പെഷ്യൽ പ്രോസിക്യൂട്ടറായെത്തി. വിചാരണ വേളയിൽ ബിജുവിന്റെ മരണ മൊഴി നിർണായകമായി. 45 സാക്ഷികളെ വിചാരണയ്ക്കിടയില്‍ വിസ്തരിച്ചു. 51 രേഖകളും 12 തൊണ്ടിമുതലും ഹാജരാക്കി.

ബിജുവിന്റെ മാതാവിനെ അപായപ്പെടുത്താൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തലശ്ശേരി ജില്ലാ സെഷൻസ് കോടതിയുടെ വിധിയിൽ പ്രതികള്‍ക്ക് ജീവപര്യന്തം തടവും 1,60,000 രൂപ പിഴയുമാണ് ശിക്ഷ.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം23 hours ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം23 hours ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം1 day ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം2 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം2 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം2 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം2 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം2 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം2 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം2 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version