ദേശീയം
ദേശീയ തപാല്‍ ദിനത്തില്‍ പ്രതിഷേധക്കത്തുകള്‍ അയക്കും; ജബീന ഇര്‍ഷാദ്
ഹഥ്‌റാസില്‍ ദലിത്‌പെണ്‍കുട്ടിയെ ക്രൂരമായി ബലാല്‍സംഗംചെയ്ത് കൊലപ്പെടുത്തിയ സവര്‍ണ ക്രിമിനലുകളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്ന യുപി സര്‍ക്കാറിനെതിരെ സംസ്ഥാനത്തുടനീളമുള്ള പോസ്റ്റോഫീസുകളില്‍ നിന്ന് ദേശീയ തപാല്‍ ദിനത്തില്‍ പ്രതിഷേധക്കത്തുകള്‍ അയക്കുമെന്ന് വിമന്‍ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് ജബീന ഇര്‍ഷാദ് പറഞ്ഞു.
മുഖ്യമന്ത്രി യോഗിയെ വിചാരണ ചെയ്ത്‌കൊണ്ടുള്ള കത്തുകളാണ് അയക്കുക. ബി.ജെ.പിയുടെ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതിനു ശേഷം ദലിത് വംശഹത്യയും സ്ത്രീ പീഡനങ്ങളും പൂര്‍വാധികം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
ആഴ്ചകളുടെ വ്യത്യാസത്തില്‍ യുപിയില്‍ ആറോളം പെണ്‍കുട്ടികളാണ് ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ടത്. സംഘ്പരിവാറിന്റെ സ്ത്രീവിരുദ്ധ സവര്‍ണ പ്രത്യയ ശാസ്ത്രത്തിന്റെ പിന്‍ബലമുള്ള ബി.ജെ.പി സര്‍ക്കാരിന്റെ തനതുമുഖമാണ് രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്.
ഇതിനെതിരില്‍ സ്ത്രീ മുന്നേറ്റത്തിന് വിമന്‍ ജസ്റ്റിസ് നേതൃത്വം കൊടുക്കുമെന്ന് വ്ര്‍ത്താകുറിപ്പില്‍ ജബീന ഇര്‍ഷാദ് സൂചിപ്പിച്ചു.