Connect with us

കേരളം

പുലിപ്പേടിയിൽ പാലക്കാട് ; ഗർഭിണിയായ ആടിനെ കൊന്നു

പാലക്കാട് മേലെ ധോണിയിൽ പുലിയിറങ്ങി. രണ്ട് പുലിക്കുട്ടികളെയും അമ്മപ്പുലിയെയും കണ്ടെത്തിയ ഉമ്മിനിയോടു ചേർന്നുള്ള മേലെ ധോണിയിൽ പുലിയുടെ സാന്നിധ്യം നാട്ടുകാരുടെ ആശങ്ക വർധിപ്പിച്ചു. പുലിയുടെ സാന്നിധ്യമുണ്ടെന്നു സംശയിക്കുന്ന അകത്തേത്തറ പഞ്ചായത്തിലെ ഉമ്മിനി, പപ്പാടി, വൃന്ദാവൻ നഗർ, സൂര്യനഗർ, പപ്പാടിയിലെ പാറമട എന്നിവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കുന്നതിനിടെയാണ് മേലെ ധോണിയിൽ പുലിയുടെ സാന്നിധ്യം.

മേലെ ധോണി സ്വദേശി വിജയന്റെ ഗർഭിണിയായ ആടിനെ പുലി കൊന്നു. ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്ന വിജയന് ഉപജീവനത്തിനായി മകൾ വാങ്ങി നൽകിയ മൂന്ന് ആടുകളിൽ ഒന്നിനെയാണു നഷ്ടമായത്. രാത്രിയിൽ പുലി കടിച്ചെടുത്ത് വാഴത്തോപ്പിൽ കൊണ്ടു വന്ന് ഭക്ഷണമാക്കുകയായിരുന്നു. കഴുത്തും ഉടലിന്റെ ഒരുഭാഗവും പുലിയെടുത്തു.

വളർത്തു മൃഗങ്ങളെ കാണാതാകുന്നതിനു പിന്നിൽ പുലിയെന്നാണു നിഗമനം. അകത്തേത്തറയിലെ വിവിധയിടങ്ങളിൽ ഒന്നിലധികം പുലിയുണ്ടെന്ന് വനം വകുപ്പും സമ്മതിക്കുന്നു. സമീപ പ്രദേശങ്ങളായ മേലേ ചെറാട്, ഗിരിനഗർ, വൃന്ദാവൻ നഗർ എന്നിവിടങ്ങളിൽ പുലി വളർത്തു നായ്ക്കളെ പിടികൂടാൻ ശ്രമം നടത്തിയിരുന്നു. ഈ ആശങ്കകൾക്കിടയിലാണു വീണ്ടും പുലിയുടെ സാന്നിധ്യം തെളിഞ്ഞത്. വിവിധയിടങ്ങളിൽ കെണിയുൾപെടെ സ്ഥാപിച്ചെങ്കിലും ഓരോ ദിവസവും ജനവാസ മേഖലയിലെ വ്യത്യസ്ത ഇടങ്ങളിലാണു പുലിയെ കാണുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം18 hours ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം19 hours ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം19 hours ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം5 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം5 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം5 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം5 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം5 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version