ദേശീയം
ലാവ്‌ലിന്‍ കേസ് സുപ്രീംകോടതി നവംബര്‍ 5 ന് പരിഗണിക്കും
ലാവ്‌ലിന്‍ കേസ് സുപ്രീംകോടതി നവംബര്‍ അഞ്ചിന് പരിഗണിക്കും. അടിയന്തിര പ്രാധാന്യമുള്ള കേസാണെന്ന് കഴിഞ്ഞ ആഴ്ച സി.ബി.ഐ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ലാവ് ലിന്‍ കേസ് ദസറ അവധിക്ക് ശേഷം പരിഗണിക്കാനാണ് സുപ്രീംകോടതി മാറ്റിവച്ചത്.
എസ്.എന്‍.സി ലാവ് ലിന്‍ അഴിമതി കേസില്‍ നേരത്തെ രണ്ട് കോടതികള്‍ പിണറായി വിജയന്‍ അടക്കമുള്ളവരെ വെറുതെ വിട്ടതാണെന്ന് സി.ബി.ഐയെ ഓര്‍മ്മിപ്പിച്ച സുപ്രീംകോടതി കേസില്‍ ശക്തമായ വാദവുമായി വേണം സി.ബി.ഐ വരാനെന്നും ഓര്‍മ്മിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം പിണറായി വിജയന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ വി. ഗിരി ഹാജരാകുമെന്നാണ് കരുതിയതെങ്കിലും തുഷാര്‍ മേത്തയ്ക്ക് എതിരെ വാദിക്കാന്‍ ഹരീഷ് സാല്‍വെയാണ് ഹാജരായത്.