Connect with us

കേരളം

വിഴിഞ്ഞം സമരം:സര്‍ക്കാര്‍ സമീപനത്തില്‍ തൃപ്തിയില്ലാതെ ലത്തീന്‍ സഭ

വിഴിഞ്ഞം സമരത്തിലെ സര്‍ക്കാര്‍ സമീപനത്തില്‍ തൃപ്തരല്ലെന്ന് ലത്തീന്‍ അതിരൂപത. സമരക്കാരുടെ ആവശ്യങ്ങള്‍ നടപ്പാക്കിയെന്നത് സര്‍ക്കാര്‍ വാദം മാത്രമാണെന്നാണ് ലത്തീന്‍ അതിരൂപതയുടെ വിമര്‍ശനം. സമരം നിര്‍ത്തിവച്ചതിനോട് സമ്മിശ്ര പ്രതികരണമാണുണ്ടായത്. സമാധാന അന്തരീക്ഷം നിലനിര്‍ത്തുക എന്നതായിരുന്നു സഭയുടെ ലക്ഷ്യമെന്നും ലത്തീന്‍ അതിരൂപത വിശദീകരിക്കുന്നു.

നാളെ എല്ലാ പള്ളികളിലും ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുടെ സര്‍ക്കുലര്‍ വിതരണം ചെയ്യാനാണ് ലത്തീന്‍ സഭയുടെ നീക്കം. വിഴിഞ്ഞം സംഘര്‍ഷമായിരുന്നു സമരം അവസാനിപ്പിക്കാനുള്ള പ്രധാന കാരണം. സര്‍ക്കാരിന്റെ ഉറപ്പുകള്‍ ഭാഗികം മാത്രമാണ്. അതിനെ അതിജീവിക്കാനുള്ള സമ്മര്‍ദത്തില്‍ ഭാവിയിലും ഒരുമിച്ച് നില്‍ക്കണമെന്നാണ് ആര്‍ച്ച് ബിഷപ്പ് ഓര്‍മിപ്പിക്കുന്നത്.

വിഴിഞ്ഞത്ത് സമരം ഒത്തുതീര്‍പ്പായ പശ്ചാത്തലത്തില്‍ തുറമുഖ നിര്‍മാണം ബുധനാഴ്ച പുനരാരംഭിക്കുമെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു. സമയബന്ധിതമായി തുറമുഖ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുമെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു.വിഴിഞ്ഞം സമരസമിതി മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ച വിജയം കണ്ടതിനെ തുടര്‍ന്നാണ് ദിവസങ്ങളായി തുടര്‍ന്നു വന്ന വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പായത്.

അദാനിയും സര്‍ക്കാരും ചേര്‍ന്ന് കടല്‍ക്ഷോഭത്തില്‍ വീട് തകര്‍ന്നവര്‍ക്ക് 8000 രൂപ വാടകയായി നല്‍കാമെന്ന് ഉറപ്പു നല്‍കിയിട്ടും അദാനിയുടെ സിഎസ്ആര്‍ ഫണ്ടില്‍ നിന്ന് പണം വേണ്ടെന്ന നിലപാടാണ് സമര സമിതി കൈക്കൊണ്ടത്. അദാനിയുടെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നുള്ള 2500 രൂപ വേണ്ടെന്നാണ് സമരസമിതി സര്‍ക്കാരിനെ അറിയിച്ചത്. ഇത് ഒഴികെയുള്ള 5500 രൂപയാകും വാടകയായി മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിക്കുക.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം21 hours ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം22 hours ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം22 hours ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം5 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം5 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം6 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version