കേരളം
സീറ്റ് നിഷേധം; ലതിക സുഭാഷ് തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപനത്തിന് ശേഷം വനിതാ പ്രാതിനിധ്യമില്ലെന്ന് ആരോപിച്ച് പ്രതിഷേധവുമായി മഹിള കോണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷ് . കോണ്‍ണ്‍ഗ്രസില്‍ നിന്നും രാജിവച്ച ലതിക തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു
വനിത എന്ന നിലയില്‍ ഏറെ ദുഖമുണ്ട് ഈ പട്ടികയില്‍. വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നവരെ പരിഗണിച്ചില്ല. പാര്‍ട്ടിക്ക് വേണ്ടി പണിയെടുത്തര്‍ക്ക് സീറ്റില്ല എന്നത് സങ്കടകരമാണ്. 20 ശതാമനം നല്‍കണമെന്ന് ആവശ്യപ്പെട്ടതാണ്. എന്നാല്‍ 14 വനിതകള്‍ എങ്കിലും ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും ലതിക സുഭാഷ് പറഞ്ഞു.
അവസാനനിമിഷം ലതികയെ പരിഗണിച്ച ൈവപ്പിനില്‍ ദീപക് ജോയിയെ പ്രഖ്യാപിച്ചു. വനിതകളെ തഴഞ്ഞെന്ന് ലതിക സുഭാഷ് തുറന്നടിച്ചു. ഏറ്റുമാനൂര്‍ സീറ്റ് ആഗ്രഹിച്ചിരുന്നുവെന്നും രമണി പി.നായരെ തഴഞ്ഞതും സങ്കടകരമെന്നും ലതിക പറഞ്ഞു.
അതേസമയം പാര്‍ട്ടി വിടില്ല. ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മല്‍സരിക്കാന്‍ നിര്‍ബന്ധിക്കുന്നുണ്ട്. തീരുമാനം ആര്‍ക്കെങ്കിലും മുറിവേറ്റെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും അവര്‍ പറഞ്ഞു. ലതിക തലമുണ്ഡനം ചെയ്തു. പ്രതിഷേധം കോണ്‍ഗ്രസിനും പിണറായിക്കും മോദിക്കും എതിരെയെന്ന് ലതിക പറഞ്ഞു.