ദേശീയം
രാജ്യത്ത് ആശ്വാസമായി കൊറോണ കേസുകളുടെ എണ്ണത്തിൽ വലിയ കുറവ്
രാജ്യത്ത് ആശ്വാസമായി കൊറോണ കേസുകളുടെ എണ്ണത്തിൽ വലിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,556 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 162 ദിവസത്തിന് ശേഷം റിപ്പോർട്ട് ചെയ്ത ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. ഇതോടെ കൊറോണ രോഗികളുടെ എണ്ണം ആകെ 1,00,75,116 ആയി.
301 പേരുടെ മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 1,45,810 ആയി. ഇന്ത്യയിൽ കോവിഡിന്റെ രണ്ടാംഘട്ട വ്യാപനത്തിനുള്ള സാധ്യത കുറവാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. 1,46,111 പേരാണ് രാജ്യത്ത് വിവിധ ഇടങ്ങളിൽ ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് രോഗമുക്തരുടെ എണ്ണത്തിൽ വലിയ വർധനവാണുണ്ടാകുന്നത്. രാജ്യത്ത് ഇതുവരെ 96,36,487 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്.
ആഗോള തലത്തിൽ രോഗമുക്തി നിരക്ക് ഏറ്റവും കൂടുതലുള്ള രാജ്യം ഇന്ത്യയാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. ആഗോളതലത്തിൽ കോവിഡ് രോഗികളുടെ എണ്ണം 7.6 കോടി കടന്നു. 76,088,034 പേർക്കാണ് ലോകത്താകമാനം കോവിഡ് ബാധിച്ചത്. 16,49,990 പേർക്ക് ജീവഹാനി സംഭവിച്ചു.