Connect with us

കേരളം

കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഉരുള്‍പൊട്ടല്‍

Published

on

കനത്ത മഴയെത്തുടര്‍ന്ന് കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഉരുള്‍ പൊട്ടലുണ്ടായതായി റിപ്പോര്‍ട്ട്. കോട്ടയം എരുമേലി കീരിത്തോട്-പാറക്കടവില്‍ രാവിലെയാണ് ഉരുള്‍പൊട്ടലുണ്ടായത്. കണമലയില്‍ രണ്ടു വീടുകള്‍ തകര്‍ന്നു. നിരവധി വീടുകളില്‍ വെള്ളം കയറി.

ഒഴുക്കില്‍പ്പെട്ട ഒരു സ്ത്രീയെ രക്ഷപ്പെടുത്തി. രണ്ട് ഓട്ടോറിക്ഷകൾ ഒലിച്ചുപോയി. പ്രദേശത്ത് ശക്തമായ മഴവെള്ളപ്പാച്ചിലാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ശബരിമലയിലേക്കുള്ള എരുത്വാപ്പുഴ- കണമല ബൈപ്പാസ് റോഡ് മണ്ണിടിഞ്ഞു വീണു തകര്‍ന്നു. മലയോരമേഖലകളില്‍ ഇന്നലെ തുടങ്ങിയ കനത്ത മഴ രാവിലെയും തുടര്‍ന്നു.

പത്തനംതിട്ട കോന്നി കോക്കാത്തോട് വനമേഖലയിലാണ് ഉരുള്‍ പൊട്ടലുണ്ടായത്. കോക്കാത്തോട് ഒരേക്കര്‍ ഭാഗത്ത് വീടുകളില്‍ വെള്ളം കയറി. പ്രദേശത്തുള്ളവരെ മാറ്റിപാര്‍പ്പിച്ചു. അട്ടച്ചാക്കല്‍ -കോന്നി റോഡില്‍ വെള്ളം കയറി. കനത്ത മഴ.യെത്തുടര്‍ന്ന് അച്ചന്‍ കോവില്‍ ആറില്‍ ജലനിരപ്പ് ഉയര്‍ന്നു. ആര്യങ്കാവ് മേഖലയിലും കനത്ത മഴ തുടരുകയാണ്. ഇതേത്തുടര്‍ന്ന് പ്രദേശത്ത് വെള്ളപ്പൊക്കമുണ്ടായിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം21 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം6 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം6 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം7 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം7 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം7 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version