Connect with us

കേരളം

ഇടുക്കിയിലും ഉ‌രുൾപൊട്ടൽ; ഏഴ് പേർ മണ്ണിനടിയിൽ; ആറു ജില്ലകളിൽ അതി തീവ്ര മഴ; നാളെയും മഴ കനത്തേക്കും

കനത്ത മഴയിൽ ഇടുക്കി കൊക്കയാറിൽ ഉരുൾപൊട്ടലിൽ ഏഴ് പേർ മണ്ണിനടിയിൽ പെട്ടു. ജനവാസ മേഖലയിലാണ് അപകടമുണ്ടായത്. പതിനേഴ് പേരെ രക്ഷപെടുത്തിയെന്നാണ് വിവരം. രക്ഷാപ്രവർത്തനം തുടരുന്നു. അഞ്ച് വീടുകള്‍ ഒലിച്ചുപോയതായാണ് വിവരം.

അപകടത്തെ തുടർന്ന് സംഭവ സ്ഥലത്ത് ഗതാഗതം തടസപ്പെട്ടു. രാവിലെ മുതൽ പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു. ഇടുക്കിയിൽ പലയിടങ്ങളിലും മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുകയാണ്.സംസ്ഥാനത്ത് ആറു ജില്ലകളിൽ ഇന്ന് അതി തീവ്ര മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പുണ്ട്.

പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ശക്തമായ മഴയുണ്ടാവും. ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർക്കോട് എന്നിവിടങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

നാളെയും കേരളത്തിൽ അതിശക്തമായ മഴയ്ക്കു സാധ്യതയെന്ന് തമിഴ്‌നാട് വെതർമാന്റെ പ്രവചനത്തിൽ പറയുന്നു. ഏതാനും മണിക്കൂറുകൾ കൊണ്ട് 150 മുതൽ 200 മില്ലിമീറ്റർ മഴയാണ് ചില പ്രദേശങ്ങളിൽ രേഖപ്പെടുത്തിയത്. നാളെ മഴ ഇതിനും ശക്തമാവാനാണ് സാധ്യതയെന്ന് തമിഴ്‌നാട് വെതർമാൻ പറയുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 hours ago

കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത; 10 പേർക്ക് രോഗം സ്ഥിരീകരിച്ചു

കേരളം6 hours ago

യുവ വനിതാഡോക്ടറുടെ 2 വൃക്കകളും തകരാറിൽ; ശസ്ത്രക്രിയ്ക്ക് സഹായം വേണം

കേരളം9 hours ago

ലൈംഗിക വിദ്യാഭ്യാസം ഇനി പാഠ്യപദ്ധതിയിൽ; ആദ്യം ഏഴ്,ഒമ്പത് ക്ലാസുകളിൽ

കേരളം9 hours ago

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

കേരളം10 hours ago

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

കേരളം4 days ago

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

കേരളം4 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം6 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം6 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം6 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version