Connect with us

പ്രവാസി വാർത്തകൾ

പ്രവാസികൾക്ക് ആശ്വാസം ; വാക്‌സിന്‍ എടുത്തവര്‍ത്ത് പ്രവേശനം അനുവദിക്കാനൊരുങ്ങി കുവൈത്ത്

plane

പ്രവേശന വിലക്ക് നീക്കാനും വിദേശികള്‍ക്ക് വിസ അനുവദിക്കാനും കുവൈത്ത് ഒരുങ്ങുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ വിലക്കാണ് ഇപ്പോള്‍ ഒഴിവാക്കുന്നത്. വാക്സിന്‍ സ്വീകരിച്ച, കുവൈത്ത് താമസ വിസയുള്ള വിദേശികള്‍ക്ക് ഓഗസ്റ്റ് ഒന്ന് മുതല്‍ രാജ്യത്തേക്ക് പ്രവേശനാനുമതി ലഭിക്കും.

കുവൈത്ത് അംഗീകരിച്ച വാക്സിനുകള്‍, ഫൈസര്‍, ആസ്ട്രസെനക, മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നിവയാണ്.ഈ വാക്സിന്‍ സ്വീകരിച്ചവര്‍ക്കാണ് പ്രവേശനാനുമതി.ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യക്കാര്‍ക്ക് കഴിഞ്ഞ ഒന്നര വര്‍ഷമായി ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കാണ് കുവൈത്ത് മന്ത്രിസഭ ഇപ്പോള്‍ നീക്കുന്നത്.

ഓഗസ്റ്റ് ഒന്ന് മുതല്‍ വിദേശികള്‍ക്കുള്ള പ്രവേശന വിലക്ക് നിയന്ത്രണങ്ങളോടെ നീക്കുകയാണന്ന് മന്ത്രിസഭ അറിയിച്ചു. കുവൈത്ത് അംഗീകരിച്ച വാക്സിന്‍ സ്വീകരിച്ചവര്‍ക്കാണ് ഉപാധികളോടെ രാജ്യത്തേക്ക് വരാന്‍ അനുമതിയുള്ളത്.

ഇന്ത്യയില്‍ വിതരണം ചെയ്യുന്ന ആസ്ട്രാസെനക വാക്സിന് കുവൈത്ത് അംഗീകാരം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ നല്‍കുന്ന കൊവാക്സിന് കുവൈത്ത് അംഗീകാരം നല്‍കിയിട്ടില്ല. എന്തായാലും ഈ തീരുമാനം പതിനായിരക്കണക്കിന് പ്രവാസികള്‍ക്ക് ഗുണകരമായേക്കുമെന്ന് ഉറപ്പാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം3 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം6 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം10 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം10 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം1 day ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version