Connect with us

കേരളം

കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു; 6 പേര്‍ക്ക് പരുക്ക്

Published

on

തൃശൂര്‍ തളിക്കുളത്ത് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു. പറവൂര്‍ സ്വദേശികളായ പത്മനാഭന്‍ (80), ഭാര്യ പാറുക്കുട്ടി (78) എന്നിവരാണ് മരിച്ചത്. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് പോകുംവഴിയാണ് അപകടം. എട്ടംഗ കുടുംബമാണ് കാറിലുണ്ടായിരുന്നത്. ആറുപേർക്ക് പരുക്കേറ്റു. ഇതിൽ ചിലരുടെ അവസ്ഥ ഗുരുതരമാണ്.

ഇന്നു രാവിലെ ആറരയോടെയായിരുന്നു അപകടം. പരുക്കേറ്റവരെ തൃശൂരിലെ അശ്വിനി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ബസും കാറും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ കാറിന്റെ മുൻവശം തകർന്നു. അപകടം നടന്നയുടനെതന്നെ രക്ഷാപ്രവർത്തനം നടത്താനായത് മരണസംഖ്യ കുറച്ചു.

ദേശീയപാതയുടെ വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ടുള്ള നിർമാണ ജോലികൾ നടക്കുന്നതിനാൽ ഇവിടം അപകട സാധ്യതയുള്ള പ്രദേശമാണ്. റോഡിന്റെ ദിശ സംബന്ധിച്ചുള്ള ആശയക്കുഴപ്പവും ഉണ്ട്. വാഹനങ്ങൾ കൃത്യമായ ട്രാക്ക് പാലിക്കാറില്ല. വാഹനങ്ങളെ വഴി മാറ്റി (ട്രാക്ക് മാറ്റി) വിടുന്നതും പതിവാണ്. അതുകൊണ്ടുതന്നെ ബസ് ആണോ കാർ ആണോ കൃത്യമായി ട്രാക്ക് പാലിക്കാത്തതെന്ന് പൊലീസ് അന്വേഷിക്കുകയാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

കേരളം3 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

കേരളം4 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കേരളം5 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

കേരളം1 day ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം6 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version