Connect with us

കേരളം

സ്വിഫ്റ്റ് ബസ് അപകടങ്ങളിൽ പരാതിയുമായി കെഎസ്ആര്‍ടിസി; ഡ്രൈവര്‍മാരുടെ പരിചയക്കുറവെന്ന് വിമ‍ര്‍ശനം

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് സ‍ര്‍വീസുകൾക്ക് ആദ്യദിനം തന്നെ സ്ക്രാച്ച്. സര്‍വ്വീസ് ആരംഭിച്ച് 24 മണിക്കൂറാകുന്നതിനു മുമ്പ് 2 ബസ്സുകള്‍ അപകടത്തില്‍പെട്ടു. രണ്ട് സംഭവങ്ങളിലും യാത്രക്കാര്‍ക്ക് പരിക്കില്ലെങ്കിലും ബസ്സുകള്‍ക്ക് കേടുപാടുണ്ട്. അപകടത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് കെഎസ്ആര്‍ടിസ് ഡിജിപിക്ക് പരാതി നല്‍കി.

സംസ്ഥാനത്തെ പൊതുഗതാഗതമേഖലയില്‍ പുതുയുഗത്തിൻ്റെ തുടക്കം എന്ന അവകാശവാദവുമായാണ് കെഎസ്ആര്‍ടിസി സ്വിഫ്റ്റിന് തുടക്കമായത്. ഇന്നലെ വൈകിട്ട് തമ്പാനൂരില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയാണ് കെ സ്വിഫ്റ്റ് സര്‍വ്വീസുകള്‍ ഫ്ളാഗ് ഓഫ് ചെയ്തത്. തിരുവനന്തപുരത്തു നിന്നും കോഴിക്കേട്ടേക്കുള്ള കെ.എസ്.29 ബസ്സാണ് ആദ്യം അപകടത്തില്‍പെട്ടത്.

കല്ലമ്പലത്തിനടുത്ത് എതിരെ നിന്നു വന്ന ലോറി ബസിൽ ഉരസുകയായിരുന്നു. അപകടത്തിൽ ബസിൻ്റെ റിയര്‍ വ്യൂ മിറര്‍ തകര്‍ന്നു. മുന്‍ഭാഗത്തെ പെയിന്‍റും പോയി. എന്നാൽ യാത്രക്കാര്‍ക്ക് പരിക്കൊന്നും പറ്റിയില്ല. മറ്റൊരു കണ്ണാടി പിടിപ്പിച്ച് ബസ് യാത്ര തുടര്‍ന്നു. കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് ഇന്ന് വന്ന കെ.എസ്. 36 ബസ് മലപ്പുറം ചങ്കുവെട്ടിയില്‍ സ്വകാര്യ ബസ്സുമായി ഉരസിയായിരുന്നു രണ്ടാമത്തെ അപകടം. ഈ സംഭവത്തിൽ ബസിൻ്റെ ഒരു വശത്തെ പെയിന്‍റ് പോയി.

അപകടങ്ങള്‍ക്ക് പിന്നില്‍ ദുരഹതയുണ്ടെന്ന് കെഎസ്ആര്‍ടിസി സംശിയിക്കുന്നു. ദീര്‍ഘദൂര സര്‍വ്വീസുകളിലെ ആധിപത്യം നഷ്ടപ്പെടുമെന്ന സ്വകാര്യ ലോബിയുടെ ആശങ്കയാണിതിന് പിന്നിലെന്നാണ് സംശയം. അപകടങ്ങളിൽ കെഎസ്ആര്‍ടിസി എംഡി ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. കെഎസ്ആര്‍ടിസി സ്വിഫ്റ്റ് കമ്പനിയിലെ ജീവനക്കാരെല്ലാം കരാര്‍ വ്യവസ്ഥയിലുള്ളവരാണ്. വോള്‍വോ അടക്കമുള്ള ബസ്സുകള്‍ ഓടിച്ച് കാര്യമായ പരിചയം ഇല്ലാത്തവരാണ് ഭൂരിഭാഗം പേരുമെന്ന ആക്ഷേപവും ശക്തമാണ്. അപകടങ്ങള്‍ക്ക് പിന്നില്‍ ഈ പരിചയക്കുറവാണെന്നും വിമര്‍ശനമുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 hours ago

അടിമുടി മാറാനൊരുങ്ങി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍

കേരളം5 hours ago

മാതൃ-ശിശു സംരക്ഷണത്തിന് മിഡ് വൈഫുകളുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് ഉച്ചകോടി

കേരളം10 hours ago

കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത; 10 പേർക്ക് രോഗം സ്ഥിരീകരിച്ചു

കേരളം12 hours ago

യുവ വനിതാഡോക്ടറുടെ 2 വൃക്കകളും തകരാറിൽ; ശസ്ത്രക്രിയ്ക്ക് സഹായം വേണം

കേരളം14 hours ago

ലൈംഗിക വിദ്യാഭ്യാസം ഇനി പാഠ്യപദ്ധതിയിൽ; ആദ്യം ഏഴ്,ഒമ്പത് ക്ലാസുകളിൽ

കേരളം15 hours ago

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

കേരളം16 hours ago

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

കേരളം5 days ago

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

കേരളം5 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം6 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version